കൊച്ചി: എറണാകുളം തോപ്പുംപടിക്കടുത്ത് ക്ഷേത്രേത്സവത്തിനായി എത്തിച്ച ആന ഇടഞ്ഞു. ഇടക്കൊച്ചി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനായി എത്തിച്ച കൂട്ടോളി മഹാദേവൻ എന്ന ആനയാണ് ഇടഞ്ഞത്.
മൂന്ന് കാറുകളും ബൈക്കുകളുമടക്കം ഒട്ടേറെ വാഹനങ്ങൾ തകർത്തു. ആളുകൾക്ക് പരിക്കേറ്റിട്ടില്ല. ആന ഇടഞ്ഞതിന്റെ കാരണം വ്യക്തമല്ല.ക്ഷേത്രത്തന് സമീപത്തെ മൈതാനത്താണ് ആന ഉണ്ടായിരുന്നത്. ഏതാനും പേർ മാത്രമാണ് ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്നത്.
അതിനാൽ വലിയ അപകടം ഒഴിവായി. അതേസമയം, ആനയെ കഴിഞ്ഞ ദിവസങ്ങളിൽ മറ്റേതെങ്കിലും പരിപാടികളിൽ പങ്കെടുപ്പിച്ചിരുന്നോ,മാനദണ്ഡങ്ങൾ പാലിച്ചാണോ എഴുന്നള്ളിപ്പിന് എത്തിച്ചത് തുടങ്ങിയ കാര്യങ്ങൾ വ്യക്തമല്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.