തിടനാട്: ജി.വി.എച്ച്.എസ്.എസിൽ പഠനോത്സവ പരിപാടികൾ കെങ്കേമമായി ആഘോഷിച്ചു.ക്ലാസ്സ്തല പഠനോത്സവത്തിനു ശേഷം ഓരോ കുട്ടിയുടെയും കഴിവുകൾക്കനുസരിച്ചുള്ള വ്യത്യസ്ത പഠനയിടങ്ങളും കുട്ടികളുടെ വേറിട്ട അവതരണങ്ങളും കാണികളിൽ കൗതുകമുണർത്തി.
സംഗീതമൂല, സാഹിത്യമൂല,അഭിനയമൂല, നിർമ്മാണ മൂല, ശാസ്ത്ര മൂല,യോഗാ മൂല, ചിത്രരചനാ മൂല തുടങ്ങിയ പഠനയിടങ്ങളിലെ മിഴിവാർന്ന അവതരണങ്ങൾ പരിപാടിയെ ഏറെ ആകർഷകമാക്കി.തുടർന്ന് പഞ്ചായത്തുതല പഠനോത്സവം പൊതുവേദിയിൽ അരങ്ങേറി.പി.ടി.എ പ്രസിഡന്റ് സജിനി സതീഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തിടനാട് പഞ്ചായത്ത് പ്രസിഡൻറ് സ്കറിയാ ജോസഫ് പൊട്ടനാനി ഉദ്ഘാടനം ചെയ്തു.തിടനാട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോസ് ജോസഫ് കാവുങ്കൽ, ബ്ലോക്ക് മെമ്പർ ജോസഫ് ജോർജ് വെള്ളൂക്കുന്നേൽ,മെമ്പർമാരായ പ്രിയാ ഷിജു, ബെറ്റി ബെന്നി,
സ്കൂൾ ഹെഡ്മിസ്ട്രസ്സ് പ്രതിഭ പടനിലം, ജിൻസി ജോസഫ്, റോബിൻ അഗസ്റ്റിൻ ,SRG കൺവീനർ ജ്യോതി ലക്ഷ്മി, ഗിരിജാകുമാരി, സ്വാതി സുരേഷ് തുടങ്ങിയവർ ആശംസകളർപ്പിച്ചു. മലയാള കവിതയുടെ നൃത്താവിഷ്കാരം , ഇംഗ്ലീഷ് റോൾ പ്ലേ, ഹിന്ദി കവിയരങ്ങ്, ശാസ്ത്ര പരീക്ഷണങ്ങളുടെ അവതരണങ്ങൾ, വിവിധ ഗണിത - സാമൂഹ്യശാസ്ത പ്രവർത്തനങ്ങൾ, ഡയറിയെഴുത്തും വായനയും തുടങ്ങിയ ഒട്ടേറെ അവതരണങ്ങൾ പരിപാടിയെ മിഴിവുറ്റതാക്കി. പരിപാടികൾക്ക് ആലീസുകുട്ടി സാമുവൽ , ജയലക്ഷ്മി, സോണിയ ആൻ്റണി, അമ്പിളി ആൻ്റോ, ഷൈല K ഹമീദ്, K.P ഉഷ, സ്കൂൾ ലീഡർ ആതിരാമോൾ P.R എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.