പട്ടാമ്പി: പട്ടാമ്പിയിലെ കൊടുമുണ്ട പ്രദേശത്ത് വീണ്ടും മോഷണം . വെസ്റ്റ് കൊടുമുണ്ട ജലാലിയ്യ സുന്നി കോംപ്ലെക്സ്, മേലെ കൊടുമുണ്ട ജുമാമസ്ജിദ് എന്നീ പള്ളികളിലാണ് കഴിഞ്ഞ രാത്രി മോഷണം നടന്നത്.
വെള്ളിയാഴ്ച്ച രാത്രി രണ്ടുമണിയോടെ ജലാലിയ്യ പള്ളിയിലേക്ക് അതിക്രമിച്ചു കയറുന്ന മോഷ്ടാവിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ജലാലിയ പള്ളിയിൽ മോഷണം നടത്തിയതിന് ശേഷമാണ് ഇയാൾ അടുത്തുള്ള മേലെ കൊടുമുണ്ട ജുമാമസ്ജിദിലേക്കും നീങ്ങിയത്.
മോഷ്ടാവ് നേർച്ചപ്പെട്ടിയുടെ പൂട്ട് പൊളിച്ച് അകത്തുള്ള പണം കൈക്കലാക്കിയതായി സ്ഥിരീകരിച്ചു. ഈ പ്രദേശത്ത് മാസങ്ങൾക്ക് മുമ്പും സമാനമായ രീതിയിൽ മോഷണം നടന്നിരുന്നു, ഇത് പ്രദേശവാസികൾക്കിടയിൽ ആശങ്കയുണ്ടാക്കുന്നു.
പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അറിയിച്ചിരിക്കുമ്പോഴും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത് പ്രദേശത്തെ സുരക്ഷാ സംവിധാനങ്ങളിലെ പാളിച്ചകളെ കുറിച്ച് ചർച്ചയ്ക്കിടയാക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.