ഒരു കൂട്ടിനായി ചാറ്റ്ജിപിടി പോലുള്ള ചാറ്റ്ബോട്ടുകളെ ആശ്രയിക്കുന്നവര്‍ അനവധിയാണ്. ഇക്കൂട്ടർക്കുള്ള മുന്നറിയിപ്പാണ് ഇപ്പോള്‍ പുറത്തുവരുന്ന പഠനം. ചാറ്റ്ബോട്ടുകളുമായുള്ള അമിത സൗഹൃദം നിരവധി പ്രത്യാഘാതങ്ങൾ ഉണ്ടാക്കാമെന്നാണ് പഠനം നൽകുന്നത്. ചാറ്റ്ജിപിടിയുമായി നിരന്തരം സംസാരിക്കുന്നത് ഉപയോക്താക്കളില്‍ ഒറ്റപ്പെടല്‍ വര്‍ധിപ്പിക്കുമെന്നാണ് കണ്ടെത്തല്‍. ഓപ്പണ്‍എഐയുടെ നേതൃത്വത്തിൽ അടുത്തിടെ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വിശദമാക്കുന്നത്.
പതിവ് ഉപയോക്താക്കളി(Power users)ല്‍ ഏകാന്തതയും ചാറ്റ്ബോട്ടിനോടുള്ള വൈകാരിക വിധേയത്വവും വര്‍ധിക്കുന്നതായി പഠനം പറയുന്നു. ഇതേ വിഷയത്തില്‍ എംഐടി മീഡിയ ലാബും പഠനം നടത്തിയിട്ടുണ്ട്.
അഡ്വാന്‍സ്ഡ് വോയ്സ് മോഡില്‍ ശ്രദ്ധകേന്ദ്രീകരിച്ച് ചാറ്റ്ജിപിടിയുമായുള്ള ഇടപെടലുകള്‍ ഉപയോക്താക്കളുടെ വൈകാരിക ക്ഷേമത്തെയും പെരുമാറ്റങ്ങളെയും അനുഭവങ്ങളെയും എത്രത്തോളം ബാധിക്കുമെന്നാണ് 'ഇന്‍വെസ്റ്റിഗേറ്റിങ് എഫക്ടിവ് യൂസ് ആന്റ് ഇമോഷണല്‍ വെല്‍-ബീയിങ് ഓണ്‍ ചാറ്റ് ജിപിടി' എന്ന പഠനം അന്വേഷിക്കുന്നത്.
28 ദിവസം നീണ്ട പരീക്ഷണത്തിൽ ഏകദേശം 1,000 പേരാണ് പങ്കെടുത്തത്. ചാറ്റ്ബോട്ടിന്റെ ദൈനംദിന ഉപയോഗം, വ്യക്തികളുടെ ഏകാന്തത, അമിതാശ്രയത്വം, തെറ്റായ ഉപയോഗം, കുറഞ്ഞ സാമൂഹികബന്ധം എന്നിവയൊക്കെ പഠനവിധേയമാക്കി. ജര്‍മനി, സ്വിറ്റ്സര്‍ലന്‍ഡ്, ഇസ്രയേല്‍, യു.എസ് എന്നീ രാജ്യങ്ങളിലെ ഗവേഷകർ സംയുക്തമായി നടത്തിയ പഠനം നേച്ചര്‍ മാഗസിനിലാണ് പ്രസിദ്ധീകരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.