പാലാ :മുത്തോലി കടവിൽ കഞ്ചാവ് വിൽപ്പന - അറസ്റ്റ് ചെയ്യുന്നതിനിടെ കഞ്ചാവ് ലഹരിയിൽ അക്രമാസക്തനായി എക്സൈസിനെ വെട്ടിച്ച് കടന്ന് കളഞ്ഞ വെസ്റ്റ് ബംഗാൾ സ്വദേശിയെ സാഹസികമായി പിടികൂടി പാലാ എക്സൈസ് റേഞ്ച് ടീം.
പാലാ എക്സൈസ് റേഞ്ച് ടീം മുത്തോലി കടവ് ഭാഗത്തുള്ള ഇഷ്ടിക കട്ടക്കളങ്ങളോടനുബന്ദ മായി അന്യ സംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിച്ചു വരുന്ന ലേബർ ക്യാമ്പുകളുള്ള പ്രദേശങ്ങളിൽ ഇന്നലെ നടത്തിയ രാത്രികാല പട്രോളിംഗിൽ മുത്തോലി കടവ് - ചേർപ്പുങ്കൽ പള്ളി റോഡിൽ വെച്ച് രാത്രിയിൽ കഞ്ചാവ് വിൽപ്പന നടത്തി വന്ന വെസ്റ്റ് ബംഗാൾ സ്വദേശിയായ ടിങ്കു ബേജ് 37 വയസ്സ് എന്ന യുവാവിനെ 200 ഗ്രാം കഞ്ചാവുമായി പിടികൂടി.എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിലുള്ള എക്സൈസ് ടീമാണ് ഇയാളെ പിടികൂടിയത്. പിന്നീട് ഇയാളെ അറസ്റ്റ് ചെയ്യുന്നതിനിടയിൽ കഞ്ചാവ് ലഹരിയിൽ ആയിരുന്ന പ്രതി എക്സൈസിനെ നേരെ അക്രമം അഴിച്ചുവിട്ട് സ്ഥലത്തുനിന്നും ഓടി സമീപത്തുള്ള 200 അധികം തൊഴിലാളികൾ കൂട്ടമായി താമസിച്ചു വരുന്ന അന്യസംസ്ഥാന ലേബർ ക്യാമ്പു കളിലേക്ക് ഓടിക്കയറി. എക്സൈസ് ഉദ്യോഗസ്ഥർ പിന്നാലെ ഓടി ലേബർ ക്യാമ്പുകളിലേക്ക് കടക്കുകയുംപിന്നീട് നടത്തിയ ദീർഘ നേരത്തെ തെരച്ചിചിലിനൊടുവിൽ ഇരുട്ടിന്റെ മറവിൽ ക്യാമ്പിനുള്ളിൽ ഒളിച്ചിരുന്ന പതിയെ പിടികൂടുകയും ചെയ്തു. ഇയാളിൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ചുവച്ചിരുന്ന 200 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്.
ബംഗാളിൽ നിന്നും ഇയാൾ ട്രെയിനിൽ ആയിരുന്നു കഞ്ചാവ് കടത്തിക്കൊണ്ട് വന്നത്. യുവാക്കളും അന്യസംസ്ഥാന തൊഴിലാളികളും ആയിരുന്നു ഇയാളുടെ പ്രധാന കസ്റ്റമേഴ്സ്. ചെറിയ പാക്കിനെ 500 രൂപ നിരക്കിൽ ആയിരുന്നു ഇയാൾ വില്പന നടത്തിവന്നിരുന്നത്.
പാലാ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ശ്രീ ബി ദിനേശിന്റെ നിർദ്ദേശാനുസരണം നടത്തിയ റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ, അനീഷ് കുമാർ,പ്രിവന്റീവ് ഓഫീസർ രാജേഷ് ജോസഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ അച്ചു ജോസഫ്, ഹരികൃഷ്ണൻ അക്ഷയ് കുമാർ, അനന്തു ആർ, ജയദേവൻ, സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.