ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗില്‍ നടന്ന വിവാദ ഷാഷന്‍ ഷോയെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. സമൂഹത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുന്ന നടപടിയാണ് ഫാഷന്‍ ഷോയിലൂടെ ചെയ്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.പുണ്യമാസത്തില്‍ തന്നെ ഇത്തരമൊരു ഫാഷന്‍ ഷോ നടത്തിയതിനെ അദ്ദേഹം അപലപിച്ചു.'ഇത്തരം ഷോകള്‍ റംസാന് മാസത്തില്‍ നടത്താന്‍ പാടില്ലെന്നാണ് ചിലര്‍ പറയുന്നത്. ഒരു സമയത്തും നടത്താന്‍ പാടില്ലാത്ത ഷോയാണെന്നാണ് വീഡിയോ കണ്ട എന്റെ അഭിപ്രായം. മുന്‍കൂര്‍ അനുമതിയില്ലാതെയാണ് ഫാഷന്‍ ഷോ നടത്തിയത്. ഈ പരിപാടി നടത്തിപ്പുമായി സര്‍ക്കാരിന് പങ്കില്ല. നിയമലംഘന പ്രവര്‍ത്തനം ഒരിക്കലും അനുവദിക്കില്ല. ടൂറിസത്തിന്റെ പേരില്‍ ഇത്തരം പരിപാടികള്‍ നടത്താന്‍ സമ്മതിക്കില്ല'- ഒമര്‍ അബ്ദുള്ള വ്യക്തമാക്കി.
നിയമസഭ സമ്മേളനത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ്, പീപ്പിള്‍സ് ഡെമോക്രാറ്റിക്ക് പാര്‍ട്ടി അംഗങ്ങളും സ്വതന്ത്രരും ഫാഷന്‍ ഷോയെ അശ്ലീലമെന്ന് വിശേപ്പിച്ചു. പരിപാടിയെ കുറിച്ചും സംഘാടകരെ കുറിച്ചും അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പവിത്രമായ റംസാന് മാസത്തില്‍ ഇത്തരമൊരു സംഭവം നടന്നത് ഞെട്ടിപ്പിക്കുന്നതാണെന്നു മെഹബൂബ മുഫ്തി പറഞ്ഞു.
സാംസ്കാരിക മൂല്യങ്ങള്‍ക്ക് വിരുദ്ധമായ ഇത്തരം അശ്ലീലത പ്രോത്സാഹിപ്പിക്കാന്‍ സ്വകാര്യ ഹോട്ടലുകളെ അനുവദിക്കുന്നത് ഖേദകരമാണെന്നും അതിനാല്‍ ഇതൊരു സ്വകാര്യ കാര്യമാണെന്ന് പറഞ്ഞ് സര്‍ക്കാരിന് ഒഴിഞ്ഞമാറാന്‍ കഴിയില്ലെന്നും മുഫ്തി കൂട്ടിചേര്‍ത്തു. അതേസമയം, വിവാദത്തില്‍ ക്ഷമ ചോദിച്ചുകൊണ്ട് ഫാഷൻ ഷോയുടെ അണിയറക്കാരായ ശിവന് ആന്‍ഡ് നരേഷ് ആഡംബര ബ്രാന്‍ഡ് രംഗത്തെത്തി. ക്രിയാത്മകത പ്രോത്സാഹിപ്പിക്കാന്‍ മാത്രമാണ് ശ്രമിച്ചതെന്നും മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ഇവര്‍ പങ്കുവെച്ച് 'എക്സ്' കുറിപ്പില്‍ പറയുന്നു.
മാര്‍ച്ച് ഏഴിന് ഗുല്‍മാര്‍ഗില്‍ വെച്ചാണ് സ്വകാര്യ ഫാഷന്‍ ഷോ നടന്നത്. ആഡംബര ഡിസൈനര്‍ ബ്രാന്‍ഡായ ശിവന് & നരേഷിന്റെ പതിനഞ്ചാം വാര്‍ഷിക പരിപാടിയോട് അനുബന്ധിച്ചുള്ള ഷോയായിരുന്നു ഇത്. സാമൂഹിക മാധ്യമങ്ങളിലൂടെ ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തായതോടെ പ്രതിഷേധം ഉയരുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.