തിരുവനന്തപുരം: ഡോക്‌ടറുടെ കുറിപ്പില്ലാതെ ഉറക്ക ഗുളിക ആവശ്യപ്പെട്ടിട്ട് നൽകാത്തതിന് മെഡിക്കൽ ഷോപ്പിന് നേരെ ആക്രമണം. നെയ്യാറ്റിൻകരയിലാണ് സംഭവം.
നാലംഗ സംഘം മാരകായുധങ്ങളുമായി എത്തിയാണ് ആക്രമണം നടത്തിയത്. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷന് സമീപത്തെ അപ്പോളോ ഫാർമസിക്ക് നേരെയാണ് ആക്രമണമുണ്ടായത്.ഇന്ന് പുലർച്ചെ രണ്ട് മണിക്കായിരുന്നു ആക്രമണം നടന്നത്. അക്രമികൾ കല്ലും കട്ടയും ഉപയോഗിച്ച് ഗ്ലാസ് ഡോർ തകർക്കാൻ ശ്രമിച്ചു. ഇത് പരാജയപ്പെട്ടതോടെ മുന്നിൽ പാർക്ക് ചെയ്‌തിരുന്ന ബൈക്ക് വാളുപയോഗിച്ച് തകർത്തു.
ലഹരി ഉപയോഗിക്കുന്നവർ അതിന് പകരമായി ഉപയോഗിക്കാറുള്ള ഉറക്കഗുളികയാണ് സംഘം ആവശ്യപ്പെട്ടതെന്ന് മെഡിക്കൽ ഷോപ്പ് ഉടമകൾ നൽകിയ പരാതിയിൽ പറയുന്നു.പരാതിയെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. സംഭവത്തിൽ കേസെടുക്കുമെന്ന് നെയ്യാറ്റിൻകര പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.