ആലപ്പുഴ: കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെവി തോമസിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ.
ഞങ്ങൾക്കെതിരെ മത്സരിച്ച പഴയ കോൺഗ്രസുകാരന് പത്ത് മുപ്പതുലക്ഷം രൂപയാണ് ഡൽഹിയിലിരുന്ന് കിട്ടുന്നേ, ഇതൊക്കെ പുഴുങ്ങിത്തിന്നുമോ എന്ന് ജി സുധാകരൻ ചോദിച്ചു.
ആലപ്പുഴയിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് ജി സുധാകരന്റെ പ്രതികരണം.'ഡൽഹിയിലിരിക്കുന്ന കെവി തോമസിന് 12 ലക്ഷം രൂപ യാത്രാ ചെലവ്. രണ്ടര, മൂന്നര ലക്ഷം ശമ്പളം മാത്രം. അയാൾക്ക് കോളേജ് പ്രൊഫസറുടെ പെൻഷൻ, എംഎൽഎയുടെ പെൻഷൻ, എംപിയുടെ പെൻഷൻ. പിന്നെ ഈ ശമ്പളവും. ഒരു മാസം എത്രലക്ഷം രൂപ കിട്ടും.
ഇതൊക്കെ പുഴുങ്ങിത്തിന്നുമോ? എന്തിനാ ഇത്രയൊക്കെ പൈസ. പത്തുമുപ്പത് ലക്ഷം രൂപയല്ലേ കിട്ടുന്നത്. അയാളാണെങ്കിൽ പഴയ കോൺഗ്രസുകാരൻ, ഡിസിസി പ്രസിഡന്റ്, ഞങ്ങൾക്കെതിരെ മത്സരിച്ചയാൾ. അതുപോട്ടെ, നമ്മുടെ ഭാഗത്തേക്ക് വന്നു. നമ്മൾ അദ്ദേഹത്തെ പരിഗണിച്ചു'- ജി സുധാകരൻ പറഞ്ഞു.
ഞങ്ങളൊക്കെ എംഎൽഎയായിരുന്നു, മന്ത്രിയായിരുന്നു, പാർട്ടിയുടെ ജില്ലാ സെക്രട്ടറിയായിരുന്നു. വെറും 35,000 രൂപ മാത്രമാണ് പെൻഷനായി പ്രതിമാസ വരുമാനമുള്ളൂ. അത് എംഎൽഎയായത് കൊണ്ടാണ്. അല്ലെങ്കിൽ എനിക്കൊരു വരുമാനം ഉണ്ടാവില്ലായിരുന്നു. ആർക്ക് കൊടുത്താലും ഞങ്ങൾക്ക് അതിൽ ഒരു വിഷമവുമില്ല. ഈ കൊടുത്തതിലൊന്നും എനിക്ക് അഭിപ്രായവ്യത്യാസമില്ല'- ജി സുധാകരൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.