പ്രീണനത്തിനെതിരെ പ്രാണരക്ഷാര്‍ത്ഥം; കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി

തൃശൂര്‍: എന്‍ ഡി എ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി. ''പ്രീണനത്തിനെതിരെ പ്രാണരക്ഷാര്‍ത്ഥം...'' എന്നതാണ് ഇക്കൊല്ലത്തെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ മുദ്രാവാക്യം. ഇടത് - വല്ലത് മുന്നണികള്‍ കാണിക്കുന്ന മുസ്ലീം പ്രീണനം കാരണം മറ്റ് മതവിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് ഇവിടെ ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും അതിന്റെ ഏറ്റവും അവസാനത്തെ തെളിവാണ് മുനമ്പത്തെ വഖഫ് വിഷയം എന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.മുനമ്പത്ത് നിന്ന് കുടിയിറക്കപ്പെടുന്നവരില്‍ ബഹുഭൂരിപക്ഷം പേരും ക്രൈസ്തവ വിഭാഗത്തില്‍ പെട്ടവരാണ്. ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുന്നോട്ട് വരാന്‍ എത്ര യുഡിഎഫ് - എല്‍ ഡി എഫ് നേതാക്കള്‍ തയ്യാറായിട്ടുണ്ട് ? ക്രൈസ്തവരുടെ പ്രശ്നങ്ങള്‍ക്ക് വേണ്ടി നില കൊള്ളുന്നു എന്ന പ്രതീതി ജനിപ്പിക്കുന്ന കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍ എങ്കിലും മുനമ്പം വിഷയത്തില്‍ 'കമാ' എന്ന് പറഞ്ഞിട്ടുണ്ടോ ? മുനമ്പത്തെ ജനതക്ക് വേണ്ടി ശബ്ദം ഉയര്‍ത്തിയ കേരള കോണ്‍ഗ്രസ് എം പി ഫ്രാന്‍സിസ് ജോര്‍ജ്ജിന് പോലും തന്റെ വാക്കുകള്‍ വിഴുങ്ങേണ്ടി വന്നത് പൊളിറ്റിക്കല്‍ ഇസ്ലാമിനെ ഭയന്നാണ്. ഏതെങ്കിലും പ്രശ്നങ്ങളില്‍ മുസ്ലീം വിഭാഗമാണ് എതിര്‍വശത്ത് ഉള്ളതെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടി പിന്നെ മൗനവൃതത്തിലാണ്. മുസ്ലീം ലീഗിന്റെ അടുക്കളയിലെ കുശിനിക്കാരന്റെ ജോലിയാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക്. മുസ്ലീം ലീഗിന് ഇഷ്ടമുള്ളത് സ്വാദോടെ ഉണ്ടാക്കികൊടുക്കുക മാത്രമാണ് കോണ്‍ഗ്രസുകാരുടെ ഇപ്പൊഴത്തെ ജീവിത ലക്ഷ്യം. 2011 ലെ അഞ്ചാം മന്ത്രി സ്ഥാനം മുതല്‍ ഇത് വ്യക്തമാണ്. മുസ്ലീം ലീഗ് ഓടാന്‍ പറഞ്ഞാല്‍ ഓടും, ചാടാന്‍ പറഞ്ഞാല്‍ ചാടും. നില്‍ക്കാന്‍ പറഞ്ഞാല്‍ നില്‍ക്കും. അതാണ് ഇന്നത്തെ കോണ്‍ഗ്രസ് പാര്‍ട്ടി.

യുഡിഎഫിലുള്ള മുസ്ലീം ലീഗിനെ കോണ്‍ഗ്രസ് ഭയക്കുന്നത് മനസ്സിലാക്കാം. അവരുടെ വയറ്റിപ്പിഴപ്പാണ്. പക്ഷേ, സിപിഎം ഭയക്കുന്നതിന്റെ കാരണം മനസ്സിലാകുന്നില്ല. അല്ലെങ്കില്‍ മുനമ്പം വിഷയത്തിലോ 80:20 സംവരണ വിഷയത്തിലോ സിപിഎം ആര്‍ജ്ജവത്തോടെ നിലപാട് വ്യക്തമാക്കുമായിരുന്നു.

പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ തിട്ടൂരത്തിന് വഴങ്ങാത്ത ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി ഇന്ന് കേരളത്തില്‍ ഉണ്ടെങ്കില്‍ അത് ബിജെപി മാത്രമാണ്. പക്ഷേ, ബിജെപി എന്തോ വലിയ വര്‍ഗ്ഗീയ പാര്‍ട്ടിയാണെന്ന ഇവിടത്തെ സ്ഥിരം 'നറേറ്റീവ് ' കാരണം ക്രൈസ്തവ വിഭാഗങ്ങളില്‍ പെട്ടവര്‍ ബിജെപിയിലേക്ക് ചേരാന്‍ മടിക്കുന്ന കാഴ്ചയും ഉണ്ട്. അവര്‍ക്കുള്ള പാലമാണ് കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് പാര്‍ട്ടി. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ ഡി എ മുന്നണിയെ ശക്തിപ്പെടുത്തുകയാണ് കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ലക്ഷ്യം. കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കേരള രാഷ്ട്രീയത്തിലേക്കുള്ള ചുവടുവയ്പ്പ് ബിജെപിയേയും നരേന്ദ്രമോദിയേയും ഇഷ്ടപ്പെടുന്ന ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവര്‍ വലിയ ആവേശത്തോടെയാണ് കണ്ടത്. എന്നാല്‍ പാര്‍ട്ടിക്ക് രൂപം കൊടുത്ത സജി മഞ്ഞിക്കടമ്പില്‍ ചില സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടിയെ വില്‍ക്കാനാണ് ശ്രമിച്ചത്. അപ്പോഴും പാര്‍ട്ടിയിലെ ഭൂരിപക്ഷം അംഗങ്ങളും പാര്‍ട്ടിയില്‍ തന്നെ ഉറച്ചുനിന്നത് അവര്‍ കടുത്ത ദേശീയവാദികളും നയങ്ങളില്‍ വെള്ളം ചേര്‍ക്കാത്തവരും ആയതുകൊണ്ടാണ്.

2026 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ ഡി എ മുന്നണി അധികാരത്തിലെത്തുന്നതിന് കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് പാര്‍ട്ടി അരയും തലയും മുറുക്കി രംഗത്തിറങ്ങും.

വളരെയധികം 'വിഷന്‍' ഉള്ള ആളാണ് ബിജെപിയുടെ പുതിയ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന രാജീവ് ചന്ദ്രശേഖര്‍. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഈ ഒരു സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടും എന്ന വിശ്വസം കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ഉണ്ട്. എല്ലാവിധ ഐക്യദാര്‍ഢ്യവും ശ്രീ രാജീവ് ചന്ദ്രശേഖറിന് തങ്ങള്‍ അറിയിക്കുകയാണെന്നും ഭാരവാഹികള്‍ പറഞ്ഞു.

പാര്‍ട്ടി ചെയര്‍മാന്‍ രഞ്ജിത്ത് ഏബ്രഹാം തോമസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, ബിജു പുല്ലാര്‍ക്കാട്ട്, സംസ്ഥാന ട്രഷറര്‍ ബോണി ജോസഫ് പാലാ, തൃശൂര്‍ ജില്ലാ പ്രസിഡന്റ് റോഷന്‍ മേനോന്‍, യൂത്ത് ഫ്രണ്ട് സംസ്ഥാന കോ - ഓര്‍ഡിനേറ്റര്‍ ഡോ. വി അഖിലേഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !