ലഖ്നോ: ഉത്തർപ്രദേശിലെ ബലിയ ജില്ലയിലെ സാഗർപാലി ഗ്രാമത്തിന് സമീപം അസംസ്കൃത എണ്ണ നിക്ഷേപം കണ്ടെത്തി.
സ്വാതന്ത്ര്യ സമര സേനാനി ചിട്ടു പാണ്ഡെയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് വൻ അസംസ്കൃത എണ്ണ ശേഖരം കണ്ടെത്തിയത്. ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒഎൻജിസി) പര്യവേക്ഷണ ശ്രമങ്ങൾ ആരംഭിച്ചു.ഗംഗാ നദീ തടത്തിൽ മൂന്ന് മാസത്തെ സർവേയ്ക്ക് ശേഷമാണ് 3000 മീറ്റർ ആഴത്തിൽ എണ്ണ ശേഖരം കണ്ടെത്തിയത്. കൂടുതൽ ആഴത്തിൽ എണ്ണ ശേഖരം ഉണ്ടെന്ന് ഒഎൻജിസി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. പാണ്ഡെയുടെ കുടുംബത്തിൽനിന്ന് മൂന്ന് വർഷത്തേക്ക് ആറര ഏക്കർ ഭൂമി പ്രതിവർഷം 10 ലക്ഷം രൂപ നിരക്കിൽ ഒഎൻജിസി പാട്ടത്തിനെടുത്തിട്ടുണ്ട്.
ഖനനം വേഗത്തിൽ പുരോഗമിക്കുകയാണ്. ഏപ്രിൽ അവസാനത്തോടെ ഇത് പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദൗത്യം വിജയിച്ചാൽ, ഗംഗാ നദീതടത്തിലെ മറ്റ് സ്ഥലങ്ങളിലും സമാനമായ ഖനനം തുടങ്ങും. ഇതിന് പ്രാദേശിക കർഷകരിൽനിന്ന് ഭൂമി ഏറ്റെടുക്കും.
2021 ഏപ്രിൽ വരെ, ഇന്ത്യയുടെ ക്രൂഡ് ഓയിൽ ശേഖരം ഏകദേശം 587.335 ദശലക്ഷം മെട്രിക് ടൺ ആണെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ ശേഖരത്തിന്റെ ഏറ്റവും വലിയ പങ്ക് പടിഞ്ഞാറൻ തീരപ്രദേശ മേഖലയിലാണ്. അസമും ഗുജറാത്തുമാണ് തൊട്ടുപിന്നിലുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.