ന്യൂഡൽഹി: പാർലമെന്റിലെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കും. മണ്ഡല പുനനിർണയം, ഭാഷാ നയം, വഖഫ് ബിൽ വിഷയങ്ങളിൽ സഭ ഇന്ന് പ്രതിപക്ഷ പ്രതിഷേധത്തിനു വേദിയാകാനാണ് സാധ്യത. അതേസമയം വിവിധ ധനകാര്യ ബില്ലുകൾ സഭയിൽ പാസാക്കാമെന്ന പ്രതീക്ഷയിലാണ് സർക്കാർ.
രാഷ്ട്രപതി ഭരണത്തിൻ കീഴിലുള്ള മണിപ്പുരിനുള്ള പ്രത്യേക ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്നു സഭയിൽ അവതരിപ്പിക്കും. ഏപ്രിൽ 4 വരെയാണ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം.
യുഎസുമായുള്ള തീരുവ പ്രശ്നം, ഒരേ നമ്പറിൽ 2 സംസ്ഥാനങ്ങളിൽ തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തിയ സംഭവം എന്നീ വിഷയങ്ങള്‍ പ്രതിപക്ഷം സഭയിൽ ഉന്നയിക്കുമെന്നാണു കരുതുന്നത്. പ്രതിപക്ഷം ഭരിക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ത്രിഭാഷാ നയം നടപ്പിലാക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തിൽ തമിഴ്‌നാട്ടിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. 
വിഷയത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും പാർട്ടി പ്രതിനിധികളെയും സ്റ്റാലിൻ ചർച്ചയ്ക്കു ക്ഷണിച്ചിരിക്കുകയാണ്. പാർലമെന്റിൽ ഡിഎംകെ അംഗങ്ങൾ ഈ വിഷയം ഉന്നയിച്ചേക്കും.
മണിപ്പുരിലെ രാഷ്ട്രപതി ഭരണത്തിന് അംഗീകാരം, ഗ്രാന്റുകൾക്ക് അനുമതി, വഖഫ് ബിൽ പാസാക്കൽ എന്നിവയാണ് സർക്കാരിന്റെ മുന്നിലുള്ള പ്രധാന അജൻഡകൾ. മണിപ്പുർ രാഷ്ട്രപതി ഭരണത്തിൽ കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ ഇന്നു പ്രമേയം അവതരിപ്പിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.