വിഷു അവധിക്ക് നാട്ടിലേക്ക് മടങ്ങുന്നവർക്കായി കെഎസ്ആർടിസി ബസുകളിലെ ടിക്കറ്റ് ബുക്കിങ് ഇന്നുമുതൽ;

ബെംഗളൂരു: വിഷു അവധിക്ക് നാട്ടിലേക്ക് മടങ്ങുന്നവർക്കായി കേരള, കർണാടക ആർടിസി ബസുകളിലെ ടിക്കറ്റ് ബുക്കിങ് ഇന്ന് ആരംഭിക്കും. ഏപ്രിൽ 9 മുതലുള്ള ടിക്കറ്റ് ബുക്കിങ്ങാണ് തുടങ്ങുന്നത്. വിഷു 14നാണെങ്കിലും 10–13 വരെയുള്ള ദിവസങ്ങളിലാണ് കൂടുതൽ തിരക്കിനു സാധ്യത.ഈസ്റ്റർ യാത്രയ്ക്കുള്ള ബുക്കിങ് അടുത്ത ആഴ്ച ആരംഭിക്കും. വിഷു, ഈസ്റ്റർ അവധിക്കു കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിലെ ടിക്കറ്റുകൾ നേരത്തേതന്നെ വിറ്റു തീർന്നിരുന്നു.

പതിവ് സർവീസുകളിലെ ടിക്കറ്റുകൾ തീരുന്നതിനനുസരിച്ച് ഇരു ആർടിസികളും സ്പെഷൽ ബസുകളിലേക്കുള്ള ബുക്കിങ് തുടങ്ങും.

ആറ്റുകാൽ പൊങ്കാലയ്ക്ക് സ്പെഷൽ ട്രെയിൻ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിൽ മലയാളികൾ. 13നാണ് പൊങ്കാല.

കഴിഞ്ഞ വർഷം ബയ്യപ്പനഹള്ളിയിൽനിന്ന് തിരുവനന്തപുരം നോർത്തിലേക്ക് (കൊച്ചുവേളി) സ്പെഷൽ ട്രെയിൻ സർവീസ് നടത്തിയിരുന്നു. അവസാന നിമിഷം പ്രഖ്യാപിച്ച ട്രെയിൻ കാലി സീറ്റുകളുമായാണു സർവീസ് നടത്തിയത്. ട്രെയിനിന്റെ അശാസ്ത്രീയമായ സമയക്രമം തിരിച്ചടിയായെന്നു യാത്രക്കാർ ചൂണ്ടിക്കാട്ടി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !