പട്ടിത്തറ: പടിഞ്ഞാറങ്ങാടി വേങ്ങശ്ശേരിയിൽ പൂരാഘോഷത്തിനിടെ എയർഗണ്ണുമായി അഭ്യാസപ്രകടനം നടത്തിയ യുവാവിനെ പോലീസ് പിടികൂടി. വേങ്ങശ്ശേരി ഉത്സവത്തിനിടെ ദിൽജിത്ത് എന്ന യുവാവാണ് എയർഗണ്ണുമായി വരവിനൊപ്പമെത്തിയത്. തൃത്താല കോക്കാട് സെന്ററിൽ വെച്ചാണ് യുവാവിന്റെ കൈവശമുള്ള തോക്ക് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് എയർഗൺ പോലീസ് കസ്റ്റഡിയിലെടുത്തു. തോക്ക് കസ്റ്റഡിയിലെടുത്ത തൃത്താല പോലീസ് ഒതളൂർ സ്വദേശി ദിൽജിത്തിനെതിരെ കേസെടുത്ത് വിട്ടയച്ചു.
ഉത്സവ പരിപാടികൾക്കിടയിൽ എയർഗൺ പ്രദർശിപ്പിച്ചതിനും, എയർഗൺ അശ്രദ്ധമായി കൈകാര്യം ചെയ്തതിനുമാണ് കേസെടുത്തിരിക്കുന്നത്.
വാടക സാധനങ്ങൾ എടുക്കുന്ന കടയിൽ നിന്നും പ്രദർശന വസ്തു എന്ന നിലക്ക് വാടകക്ക് എടുത്തതാണെന്നും പ്രസ്തുത സാധനം എയർഗൺ ആണെന്ന് അറിയില്ലായിരുന്നു എന്നും ദിൽജിത്ത് പോലീസിനോട് പറഞ്ഞു.
എയർഗൺ പൊട്ടിയിരുന്നെങ്കിൽ പൊതുജനങ്ങളുടെ ജീവന് അപായം സംഭവിക്കുമായിരുന്നെന്നും എഫ്.ഐ.ആറിൽ പറയുന്നു. പെരുമ്പിലാവിൽ നിന്നാണ് യുവാവ് എയർഗൺ വാടകയ്ക്ക് എടുത്തതെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.