മൊകേരി: മാലിന്യ സംസ്കരണത്തിൽ നൂതന മാതൃക സൃഷ്ടിച്ച് മൊകേരി ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു.പ്രഖ്യാപനത്തോടനുബന്ധിച്ച് വിപുലമായ ശുചിത്വ സന്ദേശ റാലിയും സംഘടിപ്പിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം മുഹമ്മദ് അഫ്സൽ പഞ്ചായത്തിനെ ഔദ്യോഗികമായി ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വത്സൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.പി. രാജൻ, പി. സരോജിനി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രാജശ്രീ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.പി. റഫീഖ്,
ഷൈനി പി.പി., പ്രസന്ന ദേവരാജ്, ശുചിത്വ മിഷൻ ആർ.പി. ആനന്ദ്, ഹരിത കേരള മിഷൻ ആർ.പി. പി. റെജുല, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ശുചിത്വ പ്രഖ്യാപന റാലി പൊതുജനശ്രദ്ധ ആകർഷിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.