തൃത്താല: തൃത്താല ബ്ലോക്ക് PMAY അട്ടിമറിക്കുന്നു എന്ന ബിജെപി യുടെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ല കളക്ടർ.
പ്രധാന മന്ത്രി ആവാസ് യോജന പദ്ധതി അട്ടിമറിക്കുന്നു എന്നാരോപിച്ച് ബിജെപി കപ്പൂർ സംഘടന മണ്ഡലത്തിലെ എല്ലാ വി ഇ ഒ ഓഫീസുകളിലേക്കും,
തൃത്താല ബ്ലോക്ക് ഓഫീസിലേക്കും മാർച്ചുകൾ നടത്തുകയും ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് ജില്ല കലക്ടർക്കും, സെൻട്രൽ മിനിസ്ട്രിക്കും പരാതി നൽകിയിരുന്നു.ഈ വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് രേഖാമൂലം നൽകാൻ ജില്ല കളക്ടർ പ്രൊജക്റ്റ് ഡയർക്റ്റർ ക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ് ഇപ്പോൾ.
ബിജെപി കപ്പൂർ മണ്ഡലം പ്രസിഡന്റ് ദിനേശൻ എറവക്കാട് നൽകിയ പരാതിയിൽ ആണ് നടപടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.