ഷിബില കൊലപാതക കേസില്‍ പൊലീസിനെതിരെ നടപടി; യാസിറിനെതിരെ ഷിബില നല്‍കിയ പരാതി ഗൗരവത്തോടെ കൈകാര്യം ചെയ്യാത്തത് പൊലീസിന്റെ ഗുരുതര വീഴ്ച;

കോഴിക്കോട്:  ഈങ്ങാപ്പുഴ ഷിബില കൊലപാതക കേസില്‍ പൊലീസിനെതിരെ നടപടി. ഭര്‍ത്താവ് യാസിറിനെതിരെ ഷിബില നല്‍കിയ പരാതി ഗൗരവത്തോടെ കൈകാര്യം ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടി താമരശേരി ഗ്രേഡ് എസ്ഐ കെ.കെ.നൗഷാദിനെ സസ്പെന്‍ഡ് ചെയ്തു. പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് കൊല്ലപ്പെട്ട ഷിബിലയുടെ കുടുംബവും ആരോപിച്ചിരുന്നു. കഴിഞ്ഞ മാസം 28നാണ് യാസിറിനും കുടുംബത്തിനുമെതിരെ സ്വന്തം കൈപ്പടയില്‍ എഴുതി തയാറാക്കിയ പരാതി ഷിബില താമരശേരി പൊലീസിന് കൈമാറുന്നത്.

ലഹരിക്ക് അടിമയായ യാസിര്‍ തന്നെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും ഇതു യാസിറിന്‍റെ വീട്ടുകാ‍ര്‍ക്ക് അറിയാമെന്നും പരാതിയില്‍ പറയുന്നുണ്ട്. 
യാസിറിനെ കസ്റ്റഡിയിലെടുക്കുന്നതിന് പകരം അന്ന് രാത്രി ഇരു കുടുംബങ്ങളെയും വിളിച്ചു വരുത്തി മധ്യസ്ഥ ചര്‍ച്ച നടത്തുക മാത്രമാണ് പൊലീസ് ചെയ്തത്.

ഷിബിലയുടെ പരാതി സ്റ്റേഷന്‍ പിആര്‍ഒ കൂടിയായ കെ.കെ.നൗഷാദ് ഗൗരവമായി കൈകാര്യം ചെയ്യുകയോ മേലുദ്യോഗസ്ഥരെ കൃത്യമായി അറിയിക്കുകയോ ചെയ്തില്ലെന്നാണ് പ്രാഥിക അന്വേഷണത്തിലെ കണ്ടെത്തല്‍. യാസിറിനെ കസ്റ്റഡിയില്‍ ലഭിക്കാനായി പൊലീസ് താമരശേരി കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !