കൊല്‍ക്കത്ത: ആശങ്കയുടെ കരിനിഴലിനെ വകഞ്ഞുമാറ്റി ആകാശത്ത് സൂര്യന് ജ്വലിച്ച സായാഹ്നം. മഴഭീഷണി ഒഴിഞ്ഞതോടെ ആവേശത്തിലായി ആരാധകര്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ടാറ്റാ ഐപിഎല്‍) ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ 18-ാം സീസണ് കൊല്‍ക്കത്തയില്‍ പ്രൗഢഗംഭീരമായി ആരംഭിച്ചു. ഈഡന് ഗാര്‍ഡന്‍സില്‍ നടക്കുന്ന ആദ്യമത്സരത്തില്‍ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു എതിരാളികളായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ബാറ്റിങ്ങിനയച്ചു.
വൈകീട്ട് ആറ് മണിയോടെയാണ് ഐപിഎല്‍ സീസണിന്റെ ഉദ്ഘാടന പരിപാടികള്‍ ആരംഭിച്ചത്. ബോളിവുഡ് സൂപ്പര്‍താരവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമയുമായ ഷാരൂഖ് ഖാനാണ് ഉദ്ഘാടന പരിപാടിയെ നയിച്ചത്. കിങ് ഖാന്റെ ഓരോ വാക്കുകള്‍ക്കും കാണികള്‍ ആര്‍ത്തുവിളിച്ചു.
പിന്നാലെ ശ്രേയാ ഘോഷാലിന്റെ മനോഹരമായ ഗാങ്ങളുമെത്തി. വേദിക്ക് തീ പിടിപ്പിക്കുന്ന ചുവടുകളുമായി ബോളിവുഡ് താരം ദിഷ പട്ടാണിയാണ് അടുത്തതായെത്തിയത്. ഒരു ഗാനത്തിന് ഷാരൂഖ് ഖാനും ചുവടുവെച്ചത് ആരാധകര്‍ക്ക് വിരുന്നായി.
10 ടീമുകൾ, 74 മത്സരം
പത്തു ടീമുകളാണ് ടൂര്‍ണമെന്റില്‍ കളിക്കുന്നത്. അഞ്ചു ടീമുകള്‍ വീതമുള്ള രണ്ടു ഗ്രൂപ്പുകളുണ്ട്. രാജസ്ഥാന് ടീമിനെ നയിക്കുന്നത് മലയാളിയായ സഞ്ജു സാംസണാണ്. പ്രാഥമികറൗണ്ടില്‍ സ്വന്തം ഗ്രൂപ്പിലെ ടീമുകളുമായി രണ്ടുമത്സരംവീതം കളിക്കും. എതിര് ഗ്രൂപ്പിലെ ഒരു ടീമിനെതിരേ രണ്ടും മറ്റു നാലു ടീമുകള്‍ക്കെതിരേ ഒരു മത്സരവുമുണ്ടാകും.
ഓരോ ടീമിനും ആകെ 14 കളികള്‍. ഇതില്‍ കൂടുതല്‍ പോയിന്റുനേടുന്ന നാലു ടീമുകള്‍ പ്ലേ ഓഫിലെത്തും. ആകെ 74 മത്സരങ്ങളുണ്ടാകും. മേയ് 25-ന് ഈഡന് ഗാര്‍ഡന്‍സില്‍ തന്നെയാണ് ഫൈനല്‍.
ഗ്രൂപ്പ് എ: ചെന്നൈ സൂപ്പര്‍ കിങ്സ്, കൊല്‍ക്കത്ത നൈറ്റ്റൈഡേ്ഴ്സ്, രാജസ്ഥാന് റോയല്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, പഞ്ചാബ് കിങ്സ്
ഗ്രൂപ്പ് ബി: മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ്
ഇക്കുറി ടൂര്‍ണമെന്റിനുമുന്‍പ് മെഗാ താരലേലം നടന്നതിനാല്‍ ടീമുകളുടെ ശാക്തികബലാബലത്തില്‍ മാറ്റംവന്നിട്ടുണ്ട്. മത്സരം തുടങ്ങിക്കഴിഞ്ഞാല്മാത്രമേ ടീമുകളെ വിലയിരുത്താനാകൂ. ലേലത്തില്‍, ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയായ 27 കോടി രൂപയ്ക്കാണ് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ഋഷഭ് പന്തിനെ ടീമിലെത്തിച്ചത്.
ക്യാപ്റ്റന്മാര്
ചെന്നൈ: ഋതുരാജ് ഗെയ്ക്വാദ്
കൊല്‍ക്കത്ത: അജിന്‍ക്യ രഹാനെ
രാജസ്ഥാന്: സഞ്ജു സാംസണ്
ബെംഗളൂരു: രജത് പടിദാര്‍
പഞ്ചാബ്: ശ്രേയ്സ് അയ്യര്‍
മുംബൈ: ഹാര്‍ദിക് പാണ്ഡ്യ
ഹൈദരാബാദ്: പാറ്റ് കമിന്‍സ്
ഗുജറാത്ത്: ശുഭ്മാന്‍ ഗില്‍
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.