തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.ഡി.പി.ഐ. ഓഫീസുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) റെയ്ഡ്. തിരുവനന്തപുരത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിലും മലപ്പുറത്തും റെയ്ഡ് പുരോഗമിക്കുന്നു.
രാജ്യത്ത് 10 സംസ്ഥാനങ്ങളിലായി 12 കേന്ദ്രങ്ങളിൽ റെയ്ഡ് നടക്കുന്നു എന്നാണ് വിവരം. വ്യാഴാഴ്ച രാവിലെ 9.30-ഓടെയാണ് റെയ്ഡ് ആരംഭിച്ചത്. 2009-ൽ സ്ഥാപിതമായ എസ്.ഡി.പി.ഐ., നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാഷ്ട്രീയവിഭാഗമാണെന്ന് നേരത്തേ ഇ.ഡി. ആരോപിച്ചിരുന്നു. സാമ്പത്തികവും നയപരമായും എസ്.ഡി.പി.ഐ.യിൽ പി.എഫ്.ഐ സ്വാധീനമുണ്ട്. സ്ഥാനാർഥി നിർണയത്തിൽപ്പോലും എസ്.ഡി.പി.ഐ.യെ പി.എഫ്.ഐ. സ്വാധീനിച്ചുവെന്ന കണ്ടെത്തലിനെ തുടർന്നാണ് ഇപ്പോൾ റെയ്ഡ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.