തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. അമ്മൂമ്മ സൽമാ ബീവിയെ കൊലപ്പെടുത്തിയ കേസിലാണ് അഫാനെ നെടുമങ്ങാട് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയത്. ഈ മാസം എട്ടുവരെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന പൊലീസിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
തുടർന്ന് അഫാനെ കൂടുതൽ ചോദ്യം ചെയ്യാനായി പാങ്ങോട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇന്നു വൈകുന്നേരം വരെ ചോദ്യം ചെയ്യൽ തുടരുമെന്നും നാളെ തെളിവെടുപ്പ് നടത്തുമെന്നുമാണ് വിവരം.കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതയുമായി ബന്ധപ്പെട്ട് അഫാനും പിതാവ് അബ്ദുൽ റഹീം നൽകിയിരിക്കുന്ന മൊഴികളിലെ വൈരുധ്യമാണ് ഇപ്പോൾ അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുന്നത്. അഫാൻ പറഞ്ഞതനുസരിച്ച് കുടുംബത്തിന് നാട്ടിൽ 65 ലക്ഷം രൂപയുടെ ബാധ്യതയുണ്ട്.എന്നാൽ കുടുംബത്തിന് നാട്ടിൽ സാമ്പത്തിക ബാധ്യതയുണ്ടെന്ന വിവരം അറിയില്ലെന്നും തനിക്ക് വിദേശത്ത് 15 ലക്ഷം രൂപയുടെ ബാധ്യത മാത്രമേ ഉള്ളുവെന്നുമാണ് പിതാവ് മൊഴി നൽകിയത്.
മൊഴികളിലെ ഈ പൊരുത്തക്കേട് അവസാനിപ്പിക്കുക എന്നതാണ് പൊലീസിന് മുന്നിലുള്ള ആദ്യത്തെ വെല്ലുവിളി. ഇതിന് പരിഹാരം കണ്ടെത്താനായി അഫാനെയും റഹീമിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.