ബെംഗളൂരു: കോടികള്‍ വിലമതിക്കുന്ന സ്വര്‍ണ കള്ളക്കടത്തിനെ തുടര്‍ന്ന് കന്നഡ നടി രന്യ റാവു അറസ്റ്റിലായതിന് പിന്നാലെ ഭര്‍ത്താവും ആര്‍ക്കിടെക്റ്റുമായ ജതിന് ഹുക്കേരിയും പോലീസ് നിരീക്ഷണത്തിൽ. രന്യയ്ക്കൊപ്പം പല തവണ ജതിനും ദുബായിലേക്ക് പോയിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു.
നാല് മാസങ്ങള്‍ക്ക് മുമ്പ് താജ് വെസ്റ്റ് എന്‍ഡില്‍ നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ആഡംബര വിവാഹത്തില്‍ ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തിരുന്നു. പബ്ബുകളും ബാറുകളും രൂപകല്പന ചെയ്യുന്നതില്‍ വിദഗ്ധനാണ് ജതിന്. വിവാഹത്തിനുശേഷം സ്വന്തം കുടുംബവുമായി രന്യക്ക് ബന്ധമുണ്ടായിരുന്നില്ല.
രന്യയുടേയും ജതിന്റേയും ബിസിനസിനെ കുറിച്ച് തനിക്ക് അറിവില്ലെന്ന് രന്യയുടെ അച്ഛനും ഐ.പി.എസ്. ഓഫീസറുമായ രാമചന്ദ്ര റാവു വ്യക്തമാക്കിയിരുന്നു.15 ദിവസത്തിനിടെ നാല് തവണ ദുബായ് യാത്ര നടത്തിയതിനെ തുടര്‍ന്ന് രന്യ കുറച്ച് മാസങ്ങളായി ഡി.ആര്.ഐ.(ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്) യുടെ നിരീക്ഷണത്തിലായിരുന്നു.കഴിഞ്ഞ ദിവസം ബെംഗളൂരു വിമാനത്താവളത്തില്‍വെച്ച് ഡി.ആര്.ഐ ഉദ്യോഗസ്ഥര്‍ രന്യയുടെ കൈയില്‍നിന്നു 14.8 കിലോഗ്രാം വരുന്ന സ്വര്‍ണക്കട്ടികള്‍ പിടിച്ചെടുത്തിരുന്നു. പിന്നാലെ നടിയുടെ അപാര്‍ട്മെന്റിലും റെയ്ഡ് നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.