തിരുവനന്തപുരം; വൈദ്യുതിബില്ലില്‍ ചുമത്തുന്ന ഇന്ധന സര്‍ചാര്‍ജ് ഏപ്രിലിലും ഉപഭോക്താക്കളില്‍നിന്ന് കെഎസ്ഇബി ഈടാക്കും.
പ്രതിമാസ ബില്ലിങ് ഉള്ളവരില്‍നിന്നും രണ്ടുമാസത്തിലൊരിക്കൽ ബില്ലിങ് ഉള്ളവരിൽനിന്നും യൂണിറ്റിന് 7 പൈസ് വച്ച് സര്‍ചാര്‍ജ് പിരിക്കുമെന്നാണു കെഎസ്ഇബി അറിയിക്കുന്നത്.ഫെബ്രുവരിയില്‍ വൈദ്യുതി വാങ്ങിയതുമായി ബന്ധപ്പെട്ട് 14.83 കോടിയുടെ അധികബാധ്യത ഉണ്ടായ സാഹചര്യത്തിലാണ് ഏപ്രിലിലും സര്‍ചാര്‍ജ് പിരിക്കുന്നത്. ഈ മാസം യൂണിറ്റിന് 8 പൈസ ആയിരുന്നു സര്‍ചാര്‍ജ്. നേരത്തേ 10 പൈസ ആയിരുന്ന സര്‍ചാര്‍ജ് കെഎസ്ഇബി കുറച്ചിരുന്നു.
പുറത്തുനിന്നു വൈദ്യുതി വാങ്ങുന്നതിനു ചെലവാകുന്ന തുക തിരിച്ചുപിടിക്കാന്‍ കെഎസ്ഇബി സ്വന്തം നിലയ്ക്ക് ഈടാക്കിയിരുന്ന സര്‍ചാര്‍ജാണു കുറച്ചിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.