എടപ്പാളിൽ മറൈൻ മിറാക്കിൾസ്: ഫിലിപ്പീൻസ് മത്സ്യകന്യകകളും കടലിനടിയിലെ വിസ്മയങ്ങളും ഒത്തുചേരുന്നു.

എടപ്പാൾ: റംസാൻ - വിഷു ആഘോഷങ്ങൾക്ക് വർണ്ണപ്പകിട്ടേകാൻ ഫിലിപ്പീൻസ് മത്സ്യകന്യകകളും കടലിനടിയിലെ വിസ്മയക്കാഴ്ചകളുമായി മറൈൻ മിറാക്കിൾസ് എടപ്പാളിലെ സഫാരി ഗ്രൗണ്ടിൽ ആരംഭിച്ചു. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫൺ വേൾഡ് സ്പോൺസർ ചെയ്യുന്ന പരിപാടി തിരുവനന്തപുരം എ 5 1 ഇവൻ്റ്സ് ആൻഡ് മാനേജ്മെൻ്റാണ് സംഘടിപ്പിക്കുന്നത്. മാർച്ച് 29 മുതൽ ആരംഭിച്ച പ്രദർശനം വൈകുന്നേരം 4 മണി മുതൽ രാത്രി 10 മണി വരെ നീണ്ടുനിൽക്കും. 5 വയസ് മുതലുള്ളവർക്ക് 100 രൂപയാണ് ടിക്കറ്റ് നിരക്ക്.

ഫിലിപ്പീൻസ് മത്സ്യകന്യകകളുടെ അത്ഭുതപ്പെടുത്തുന്ന പ്രകടനങ്ങൾ എടപ്പാളിൽ ആദ്യമായാണ് അരങ്ങേറുന്നത്. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്ന കടലിനടിയിലെ കാഴ്ചകളും കാശ്മീരിലെ മഞ്ഞുമലകളുടെ ദൃശ്യങ്ങളും പ്രദർശനത്തിന്റെ ഭാഗമാണ്. കടലിനടിയിലെ അപൂർവ്വമായ കാഴ്ചകൾ ഒരുക്കിയിട്ടുള്ള അക്വേറിയത്തിൽ സ്വദേശിയും വിദേശിയുമായ ശുദ്ധജല മത്സ്യങ്ങളും കടൽ മത്സ്യങ്ങളും ഉണ്ട്. രാത്രിയിൽ മനുഷ്യശബ്ദത്തിൽ കരയുന്ന റെഡ് ടെയിൽ ക്യാറ്റ് ഫിഷ്, അലിഗേറ്റർ ഗാർ, മനുഷ്യരെപ്പോലും ഭക്ഷിക്കുന്ന പിരാന, ബട്ടർഫ്ലൈ ബാറ്റ് ഫിഷ്, ഹണിമൂൺ ഫിഷ്, സ്റ്റാർഫിഷ്, പുലിവാക, വിവിധ വർണ്ണങ്ങളിലുള്ള ഡിസ്മസ് മത്സ്യങ്ങൾ, ഷോർട്ട് സ്റ്റിൻ വിഡോ ടെട്രാസ്, ജയൻ്റ് ഗൗറാമി, മിസ് കേരള തുടങ്ങി 5000-ത്തിലധികം മത്സ്യങ്ങളെ വിവിധ അക്വേറിയങ്ങളിലായി പ്രദർശിപ്പിക്കുന്നു.
കൂടാതെ, കണ്ണിനും മനസ്സിനും കുളിർമ്മയേകുന്ന 15,000 ചതുരശ്ര അടിയിൽ തീർത്ത ഗ്ലാസ് ടണൽ, കൺസ്യൂമർ സ്റ്റാൾ, അമ്യൂസ്‌മെൻ്റ് പാർക്ക്, 5000 ചതുരശ്ര അടിയിൽ തീർത്ത ഫുഡ് കോർട്ട് എന്നിവയും മറൈൻ മിറാക്കിൾസിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വട്ടംകുളം പഞ്ചായത്ത് പ്രസിഡൻ്റ് എം.എ. നജീബ് പ്രദർശനം ഉദ്ഘടനം ചെയ്യും . എടപ്പാൾ പഞ്ചായത്ത് പ്രസിഡൻ്റ് സി.വി. സുബൈദ ടീച്ചർ, വട്ടംകുളം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസീല സജീവ്, വാർഡ് മെമ്പർ സി.വി. സുഹൈല, മുൻ പഞ്ചായത്ത് പ്രസിഡൻ്റുമാരായ എം. മുസ്‌തഫ, കഴുങ്ങിൽ മജീദ്, ഐയുഎംഎൽ വട്ടംകുളം പഞ്ചായത്ത് സെക്രട്ടറി പത്തിൽ അഷ്റഫ്, ഐഎൻസി മണ്ഡലം പ്രസിഡൻ്റ് അഷ്റഫ് എൻ.വി, സിപിഐഎം എൽസി സെക്രട്ടറി മോഹനൻ, സിപിഐ എൽസി സെക്രട്ടറി പി.വി. ബൈജു, ബിജെപി വട്ടംകുളം പഞ്ചായത്ത് പ്രസിഡൻ്റ് മണികണ്ഠൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും .ഉദ്ഘാടന ചടങ്ങിലും തുടർന്നും എല്ലാവരുടെയും സാന്നിധ്യവും സഹകരണവും സംഘാടകർ പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !