കോഴിക്കോട്: തിക്കോടിയില്‍ മത്സ്യബന്ധനത്തിന് പോയ തോണി മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു.
തിക്കോടി പാലക്കുളങ്ങരകുനി പുതിയവളപ്പില്‍ ഷൈജു(40) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പുതിയവളപ്പില്‍ രവി (59), തിക്കോടി പീടികവളപ്പില്‍ ദേവദാസ് (59) എന്നിവരെ രക്ഷപ്പെടുത്തി.ഇന്ന് പുലര്‍ച്ചെ 5.15 ഓടെയാണ് സംഭവം. കോടിക്കലില്‍ നിന്ന് പുറപ്പെട്ട തോണിയാണ് കാറ്റിലും തിരയിലുംപെട്ട് മറിഞ്ഞത്.
ഷൈജു മത്സ്യബന്ധനത്തിനായി ഒരുക്കിയ വലയില്‍ കുടുങ്ങിപ്പോകുകയായിരുന്നു. കുറച്ചകലെയുണ്ടായിരുന്ന മറ്റൊരു തോണിയിലുള്ളവരെത്തി മൂന്നുപേരെയും കരയ്ക്കെത്തിച്ചു.ഉടന്‍ തന്നെ മൂന്ന് പേരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഷൈജുവിനെ രക്ഷിക്കാനായില്ല. നിഖിലയാണ് ഷൈജുവിന്റെ ഭാര്യ. പിതാവ്: ശ്രീധരന്, മാതാവ്: സുശീല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.