2007 ഡിസംബർ പത്തുമുതൽ ഇരുപത്തി രണ്ടുവരെ ഭീകര സംഘടനയായ സിമി വാഗമൺ കോലാഹലമേട്ടിൽ ആയുധ പരിശീലനം നടത്തിയതും പിന്നീട് ഇവരെ കേന്ദ്ര അന്വേഷണ ഏജൻസികൾ പിടികൂടിയതും മലയാളികൾ അടക്കമുള്ളവരെ ശിക്ഷിച്ചതും ആരും മറന്നു കാണില്ല,
എന്നാൽ അതിനു മുൻപ് അധികമാരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന വാഗമൺ തങ്ങൾ പാറ അടക്കമുള്ള കൂട്ടിക്കൽ വില്ലേജിന്റെ പരിധിയിൽ വരുന്ന ഏക്കറുകണക്കിന് സർക്കാർ ഭൂമി കയ്യേറി റിസോർട്ടുകൾ നിർമ്മിച്ചിരിക്കുന്നത് റവന്യു അധികൃതരുടെ മൗനാനുവാദത്തോടെയാണ് എന്ന് വ്യക്തമാണ്,
തങ്ങൾ പാറയിൽ നാമമാത്രമായ ഭൂമിക്ക് മാത്രമാണ് പട്ടയം ഉള്ളത്,എന്നാൽ ഈ ഭൂമിയോടു ചേർന്ന് കിടക്കുന്ന നൂറുകണക്കിന് ഏക്കർ സർക്കാർ ഭൂമിയാണ് റിസോർട്ട് മാഫിയ കയ്യേറിയിരിക്കുന്നത്,പ്രധാനമായും ഒരു വെക്തിയിൽ തുടങ്ങി പിന്നീട് ഇയാൾ നിർമ്മിച്ച് നൽകി നടത്തപെടുന്ന നിരവധി റിസോർട്ടുകളാണ് ഈ ഭാഗത്തുള്ളത്,
തങ്ങൾ പാറയ്ക്ക് താഴെ ഭാഗം പൂവരണി ദേവസ്വത്തിന്റെ ഉടമസ്ഥതയിൽ വിശാലമായി പരന്നു കിടക്കുന്ന ഭൂമിയോടു ചേർന്ന് കിടക്കുന്ന സർക്കാർ ഭൂമിയിൽ കമ്പിവേലികൾ സ്ഥാപിച്ചും മലയുടെ കീഴ്ഭാഗത്തായി ആരുടേയും കണ്ണിൽ പെടാതെയും നിർമ്മിച്ചിരിക്കുന്ന കെട്ടിടങ്ങളും സർക്കാരിനെയും ജനങ്ങളെയും വെല്ലുവിളിച്ചുകൊണ്ടാണ് എന്ന കാര്യം വ്യക്തമാണ്,
ഈ റിസോർട്ട് മാഫിയയ്ക്ക് ആവശ്യമായ സഹായം നൽകുന്നത് കോട്ടയം ജില്ലയിലെ പ്രത്യേകിച്ച് അതാത് ഭാഗങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമാണ്, '' ഇതിനെ കുറിച്ച് പറയാൻ കാരണം..' പരുന്തും പാറയിലെ കയ്യേറ്റങ്ങളെകുറിച്ച് കൃത്യമായ വിവര ശേഖരണം നടത്തി മുൻ കാലങ്ങളിൽ ഇരുന്ന കളക്ടർ, സർക്കാർ സംവിധാനങ്ങൾക്ക് നിരവധി റിപ്പോർട്ടുകൾ ഡെയ്‌ലി മലയാളി ന്യൂസ് സമർപ്പിച്ചിരുന്നു.
എന്നാൽ ഉദ്യോഗസ്ഥ തലത്തിലുണ്ടായ സ്ഥാനമാറ്റങ്ങൾ ഈ കയ്യേറ്റങ്ങൾക്കെതിരെ നടപടി എടുക്കുന്നതിൽ നേരിയ താമസം ഉണ്ടായെങ്കിലും പിന്നീട് പല മുഖ്യധാരാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഇടപെടൽ ഉണ്ടാകുകയും പരുന്തും പാറയിലെ കുരിശു കൃഷി അടക്കമുള്ള കയ്യേറ്റങ്ങൾ പൊളിച്ചു നീക്കുകയും ചെയ്തിരുന്നു,..
ഈ കയ്യേറ്റങ്ങളെ കുറിച്ച് ഡെയ്‌ലി മലയാളി ന്യൂസ് അന്വേഷണം നടത്തിയ സാഹചര്യങ്ങളിൽ കിഴക്കൻ മേഖലയിലെ നിരവധി വൻകിട ബിസിനസുകാരുടെയും ഇവരുടെ ആജ്ഞാനുവർത്തികളായി പ്രവർത്തിക്കുന്നവരുടെയും നിരവധി ഭീഷണികളും സന്ദേശങ്ങളും ഞങ്ങൾക്ക് ലഭിക്കുകയുമുണ്ടായി.,
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുതൽ റവന്യു ഓഫിസ്,ജനപ്രതിനിധികൾ ഉന്നത സർക്കാർ വൃത്തങ്ങൾ ഇവിടെയെല്ലാം വൻ സ്വാധീനമുള്ള മാഫിയകളുടെ ഭീഷണികളെ സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു മാധ്യമം എന്ന നിലയിൽ ചെറുത്ത് തോൽപ്പിക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്,..
ഡെയ്‌ലി മലയാളി ന്യൂസിന്റെ അന്വേഷണത്തിൽ തങ്ങൾ പാറ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന റിസോർട്ട് മാഫിയ ഇപ്പോൾ വാഗമണ്ണിന്റെ മറ്റ് ഭാഗങ്ങളിലേക്കും പടർന്നു കയറിയിരിക്കുന്നു.കൂട്ടിക്കൽ വില്ലേജിന്റെ പരിധിയിൽ വരുന്ന 142 ഏക്കറോളം തോട്ടഭൂമിയാണ് അടുത്തിടെ കയ്യേറ്റക്കാർ വ്യാജ പട്ടയങ്ങൾ നിര്മ്മിച്ച് പലർക്കായി മറിച്ചു വിറ്റിരിക്കുന്നത്,
വിൽപ്പന മാത്രമല്ല അനധികൃതമായി തടയണ നിർമ്മിച്ച് വിനോദ സഞ്ചാരികൾക്കായി ബോട്ടിങ് അടക്കമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്താനാണ് കയ്യേറ്റക്കാർ ലക്ഷ്യമിടുന്നത്,ഇതിനെക്കുറിച്ചു ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്..' പല വിവരങ്ങളും രേഖാമൂലം അധികാരികൾ തരാൻ തയ്യാറായില്ലെന്ന് മാത്രമല്ല,തങ്ങൾക്ക് ഇതിനെക്കുറിച്ചു അറിയില്ലെന്നും ശ്രദ്ധയിൽ പെട്ടിട്ടില്ലന്നുമുള്ള ഉദാസീന മറുപടിയാണ് ലഭിച്ചത്,.
'' മറുപടികളും നടപടികളും എത്ര ഉന്നത ഉദ്യോഗസ്ഥരാണെങ്കിലും ഞങ്ങൾ വാങ്ങിച്ചു തന്നിരിക്കും..''
കോലാഹലമേട്ടിലും വാഗമണ്ണിന്റെ സുപ്രധാന ഭാഗങ്ങളിലും നടക്കുന്ന കയ്യേറ്റങ്ങളെകുറിച്ച് കൃത്യമായ വിവര ശേഖരണം നടത്തി കേന്ദ്ര സംസ്ഥാന സർക്കാർ സംവിധാനങ്ങളെ ധരിപ്പിക്കുക മാത്രമല്ല ഈ പോരാട്ടം തുടരുകതന്നെ ചെയ്യും,പരിസ്ഥിതി ലോല പ്രദേശങ്ങളിൽ അനധികൃതമായി നിർമ്മിച്ചിരിക്കുന്ന കെട്ടിടങ്ങൾ പൊളിച്ചു നീക്കി സർക്കാർ ഭൂമി തിരിച്ചു പിടിക്കാനുള്ള നിയമ നടപടി പരുന്തും പാറയിലെ കയ്യേറ്റമൊഴിപ്പിക്കുന്നതിനോടൊപ്പം നടത്തേണ്ടതാണ് എന്ന് മാത്രമാണ് സർക്കാർ സംവിധാനങ്ങളോട് ആവശ്യപ്പെടാനുള്ളത്..
അതുവരെയും ആരുടേയും ഭീഷണിക്ക് മുൻപിൽ ഡെയ്‌ലി മലയാളി ന്യൂസ് മുട്ട് മടക്കില്ലന്ന് ഓര്മപ്പെടുത്തട്ടെ..! ചീഫ് എഡിറ്റർ ഡെയ്‌ലി മലയാളി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.