സാമൂഹിക സൗഹാർദ്ദത്തിന് മാതൃകയായി വട്ടംകുളം; 750 വീടുകളിൽ സൗജന്യ ബിരിയാണി കിറ്റ് വിതരണം

എടപ്പാൾ: വരാനിരിക്കുന്ന പെരുന്നാൾ ദിനത്തിൽ വട്ടംകുളം ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ സൗജന്യ ബിരിയാണി വിതരണം ചെയ്യാനൊരുങ്ങി വാർഡ് മെമ്പർ. മതസൗഹാർദ്ദത്തിൻ്റെ ഉജ്ജ്വല മാതൃകയായി വാർഡിലെ മുഴുവൻ വീടുകളിലേക്കും ബിരിയാണി എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.വാർഡ് മെമ്പറുടെ നേതൃത്വത്തിൽ, നാട്ടിലെ സുമനസ്സുകളുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പെരുന്നാൾ ആഘോഷങ്ങൾ എല്ലാവർക്കും ഒരേപോലെ ആസ്വദിക്കാൻ അവസരമൊരുക്കുക എന്നതാണ് ഈ ഉദ്യമത്തിൻ്റെ പ്രധാന ലക്ഷ്യം.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെയും മറ്റുള്ളവരെയും ഒരുപോലെ പരിഗണിച്ചുകൊണ്ട്, 750 വീടുകളിലേക്കാണ് ബിരിയാണിയും പച്ചക്കറി കിറ്റുകളും വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നത്.

വിതരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി 50-ഓളം സന്നദ്ധപ്രവർത്തകർ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ സജ്ജരായിക്കഴിഞ്ഞു.

സാധനങ്ങൾ കിറ്റുകളാക്കുന്നതിനും വീടുകളിൽ എത്തിക്കുന്നതിനും അവർ സന്നദ്ധരായി മുന്നിട്ടിറങ്ങിയിട്ടുണ്ട്.

ബിരിയാണി കിറ്റ് വിതരണത്തിന്റെ ഉദ്‌ഘാടനം വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ. നജീബ് നിർവഹിച്ചു . വാർഡ് മെമ്പർ ഇ.എസ്. സുകുമാരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

പരസ്പര സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്ന ഈ പ്രവർത്തനം, സമൂഹത്തിൽ ഐക്യവും സാഹോദര്യവും വളർത്തുന്നതിൽ സുപ്രധാനമായ പങ്ക് വഹിക്കും. പെരുന്നാൾ ആഘോഷങ്ങൾക്ക് കൂടുതൽ അർത്ഥം നൽകുന്ന ഈ സംരംഭം, സാമൂഹിക സഹകരണത്തിന്റെ ഉത്തമ ഉദാഹരണമാമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !