തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷൻ തിരു: ജില്ലാ സമ്മേ ളനം നെയ്യാറ്റിൻകര സ്വദേശാഭിമാനി നഗറിൽ നടന്നു.
മുനിസിപ്പൽ ചെയർമാൻ പി.കെ. രാജ് മോഹൻ സമ്മേളനം ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ജി. കൃഷ്ണൻ അധ്യക്ഷനായി. കെ. രവീന്ദ്രൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. വൈ: പ്രസിഡൻ്റ് ടി.വി. ബാബുരാജ് സ്വാഗതം പറഞ്ഞു.സംസ്ഥാന പ്രസിഡൻ്റ് പി.മുരളീധരൻപിള്ള മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എ. മുഹമ്മദ് അഷ്റഫ് കേന്ദ്ര റിപ്പോർട്ട് അവതരിപ്പിച്ചു. കഴിഞ്ഞ പതിമൂന്ന് വർഷമായി മുടങ്ങികിടക്കുന്ന പെൻഷൻ പരിഷ്ക്കരണം അടിയന്തിരമായി നടപ്പാക്കണമെന്നും, പെൻഷൻ സർക്കാർ ഏറ്റെടുക്കണമെന്നും തിരു: ജില്ലാ സമ്മേളനം സർക്കാരിനോടും, മാനേജ്മെൻ്റിനോടും ആവശ്യപ്പെട്ടു. എ.കെ. ശ്രീകുമാർ, എ.രാജശേഖരൻ നായർ, വി.പി. ഷൺമുഖനാശാരി, എസ്. ബാലകൃഷ്ണൻ, വഞ്ചിയൂർ ഗോപാലകൃഷ്ണൻ നായർ, എം. നടരാജനാചാരി, കെ.സതീശൻ, എ. മസ്താൻ ഖാൻ തുടങ്ങിയവർ സംസാരിച്ചു -കെ.എസ്. ആർ.ടി.സി പെൻഷൻ ഉടൻ പരിഷ്ക്കരിക്കണം: ജില്ലാ സമ്മേളനം
0
ചൊവ്വാഴ്ച, മാർച്ച് 04, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.