ഒരു കിലോ കോഴിക്ക് 1200 രൂപ! മുട്ടയ്ക്കും തീ വില ; എം എസ് ധോണി ജനപ്രിയമാക്കിയ കടക്നാഥ് കോഴികള്‍ക്ക് രാജ്യത്ത് വൻ ഡിമാൻഡ്

ഡൽഹി: ഇന്ത്യയുടെ ക്യാപ്റ്റൻ കൂള്‍ മഹേന്ദ്ര സിംഗ് ധോണി ജനപ്രിയമാക്കിയ ഒരു കോഴി ഇനമാണ് കടക്നാഥ് കോഴികള്‍. ധോണിയുടെ ഏറ്റവും പ്രിയപ്പെട്ട ആഹാരം ആണിത്.

കടക്നാഥ് കോഴികളെ വളർത്തുന്നതിനായി സ്വന്തമായി ഒരു ഫാം തന്നെ അദ്ദേഹം തുടങ്ങിയിട്ടുണ്ട്. ധോണിയുടെ ഈ പ്രിയപ്പെട്ട കോഴിക്ക് ഇപ്പോള്‍ രാജ്യത്ത് വൻ ഡിമാൻഡ് ആണ് ഉള്ളത്. പക്ഷേ പൊള്ളുന്ന വിലയാണ് ഈ കോഴിക്ക് നല്‍കേണ്ടത്. കോഴിക്ക് മാത്രമല്ല മുട്ടയ്ക്കും തീപിടിച്ച വിലയാണ്. അതിനുള്ള കാരണം ഈ കോഴിക്കും അതിന്റെ മുട്ടയ്ക്കുമുള്ള ഔഷധഗുണങ്ങള്‍ തന്നെയാണ്.
കരിങ്കോഴി ഇനത്തില്‍പ്പെട്ട കോഴികളാണ് കടക്നാഥ് കോഴികള്‍. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും വന്‍ ഡിമാൻഡ് ഉള്ള ഈ കോഴിക്ക് കിലോക്ക് 1200 രൂപ വരെയാണ് വില. കടക്നാഥ്‌ കോഴിയുടെ മുട്ടയ്ക്ക് പോലും ഒരെണ്ണത്തിന് 50 രൂപ വരെ വിലയുണ്ട്. രാജ്യത്ത് തന്നെ മികച്ച വില ലഭിക്കുന്നത് കൂടാതെ വലിയ കയറ്റുമതി സാധ്യതയുള്ള കോഴി ഇനം കൂടിയാണ് കടക്നാഥ്‌. 

മിക്ക വിദേശ രാജ്യങ്ങളിലും ഈ കോഴിക്ക് ഉയർന്ന ഡിമാൻഡ് ഉണ്ട്. കുറഞ്ഞ കൊഴുപ്പും കൂടുതല്‍ പ്രോട്ടീനും നിരവധി പോഷക ഗുണങ്ങളും ആണ് ഈ കോഴിക്ക് ഇത്രയേറെ ഡിമാൻഡ് ഉണ്ടാകാൻ കാരണം. ഇന്തോനേഷ്യയിലെ പ്രശസ്തമായ അയാം സെമാനി, ചൈനയുടെ സില്‍ക്കി എന്നീ ഇനങ്ങള്‍ക്ക് സമാനമാണ് ഇന്ത്യയുടെ സ്വന്തം കരിങ്കോഴി ഇനമായ കടക്നാഥ് കോഴികള്‍.

ഇന്ത്യയില്‍ ജാർഖണ്ഡ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് കടക്നാഥ്‌ കോഴികളെ കൂടുതലായും വളർത്തുന്നത്. കടക്നാഥ് കോഴി വളർത്തലിന് ഏറ്റവും പേരുകേട്ട സ്ഥലം മധ്യപ്രദേശിലെ ജാബുവ ജില്ലയാണ്. ജാബുവ ജില്ലയിലെ ഈ കോഴിക്ക് 2018 ല്‍ ഭൂമിശാസ്ത്ര സൂചിക (ജിഐ) ടാഗും ലഭിച്ചിട്ടുണ്ട്. ആദ്യകാലത്ത് ഈ പ്രദേശത്തെ ഭില്‍, ഭിലാല എന്നീ ഗോത്ര സമൂഹങ്ങള്‍ മാത്രമായിരുന്നു


ഈ കോഴിയെ വളർത്തിയിരുന്നത്. ഇപ്പോള്‍ ഈ ഇനം പ്രധാനമായും ജാബുവ, അലിരാജ്പൂർ, ധാർ ജില്ലകളിലാണ് കാണപ്പെടുന്നത്. ഇപ്പോള്‍ ജാർഖണ്ഡിലും ഛത്തീസ്ഗഡിലും കർഷകർ ഇത് വൻതോതില്‍ വളർത്തുന്നുണ്ട്. ജാർഖണ്ഡിലെ മഹേന്ദ്ര സിംഗ് ധോണിയുടെ ഉടമസ്ഥതയിലുള്ള കടക്നാഥ് കോഴി ഫാമും ഏറെ പ്രശസ്തമാണ്. ഛത്തീസ്ഗഡില്‍ ഈ കോഴികളെ വളർത്തുന്നതിന് സർക്കാർ പ്രത്യേക പ്രോത്സാഹനം തന്നെ നല്‍കിവരുന്നുണ്ട്.

കടക്നാഥ്‌ കോഴി വളർത്തലിന് പ്രാരംഭ നിക്ഷേപം അല്പം കൂടുതലാണ് എങ്കിലും ഉയർന്ന വിപണി മൂല്യം കാരണം ലാഭവും കൂടുതലാണ്. ഈ മികച്ച ലാഭം കാരണം കൂടുതല്‍ കർഷകർ ഈ കോഴി വളർത്തലിനായി മുന്നിട്ടു വരുന്നുണ്ട്. ഇവയുടെ കോഴിക്കുഞ്ഞുങ്ങള്‍ക്ക് 150 രൂപ മുതല്‍ 200 രൂപ വരെയാണ് വിലയുള്ളത്.

 നാലു മുതല്‍ അഞ്ചുമാസം വരെയാണ് കൃത്യമായ പരിചരണം നല്‍കി വളർത്തേണ്ടത്. ഒരു കോഴിയെ അഞ്ചുമാസത്തോളം പരിചരിച്ച്‌ വളർത്തുന്നതിനുള്ള ചിലവ് 500 മുതല്‍ 700 രൂപ വരെയാണ്. എന്നാല്‍ വില്‍ക്കുമ്ബോള്‍ കിലോയ്ക്ക് 1200 രൂപ വരെ ലഭിക്കുന്നു എന്നുള്ളതിനാല്‍ വാണിജ്യപരമായി വലിയ ലാഭമാണ് കടക്നാഥ്‌ കോഴി വളർത്തലിലൂടെ ലഭിക്കുന്നത്. 100 കോഴിയെ വളർത്തുന്ന ഒരു കർഷകന് ഒരു വർഷം മൂന്ന് ലക്ഷം രൂപയിലേറെയാണ് വരുമാനമായി ലഭിക്കുന്നത്.

കൊഴുപ്പ് വളരെ കുറവുള്ള മികച്ച പോഷക ഗുണങ്ങള്‍ ഉള്ള കോഴിയാണ് കടക്നാഥ്‌. മറ്റു കോഴികളെ അപേക്ഷിച്ച്‌ ഉയർന്ന അളവിലുള്ള പ്രോട്ടീൻ ആണ് ഇവയുടെ ഒരു പ്രധാന പ്രത്യേകത. 100 ഗ്രാം മാംസത്തില്‍ 25 മുതല്‍ 27 ഗ്രാം വരെ പ്രോട്ടീൻ ആണ് അടങ്ങിയിട്ടുള്ളത്. സാധാരണ കോഴികളുടെ മാംസത്തില്‍ ഉണ്ടാകുന്ന പ്രോട്ടീനേക്കാള്‍ 25% ല്‍ കൂടുതലാണിത്. 

മറ്റ് കോഴികളെക്കാള്‍ 13 മുതല്‍ 25% കൊളസ്ട്രോള്‍ കുറവാണ് എന്നുള്ളതും കടക്നാഥ്‌ കോഴികളുടെ പ്രത്യേകതയാണ്. കൂടാതെ മനുഷ്യ ശരീരത്തിന് ഏറെ ഗുണകരമായ വിറ്റാമിനുകളായ ബി 1, ബി 2, ബി 6, ബി 12, സി, ഇ എന്നിവയും ഒപ്പം നിയാസിൻ, കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്ബ്, നിക്കോട്ടിനിക് ആസിഡുകള്‍, നിരവധി അമിനോ ആസിഡുകള്‍ എന്നിവയും ഈ കോഴിയുടെ മാംസത്തിലുണ്ട്. 

കൂടാതെ പുതിയ പഠനങ്ങള്‍ പ്രകാരം വയാഗ്ര അല്ലെങ്കില്‍ സില്‍ഡെനാഫില്‍ സിട്രേറ്റ് സാന്നിധ്യവും ഈ കോഴികളില്‍ ഉണ്ട്. നാഡീവൈകല്യത്തിനുള്ള ചികിത്സയിലും ഹോമിയോപ്പതി ചികിത്സയിലും ഈ കോഴിയെ ഔഷധമായി ഉപയോഗിക്കുന്നു. സ്ത്രീകളിലെ വന്ധ്യത, ആർത്തവ പ്രശ്നങ്ങള്‍, വാതരോഗ പ്രശ്നങ്ങള്‍ എന്നിവയ്ക്കും പതിവായി ഗർഭചിദ്രം സംഭവിക്കുന്നവർക്കും കടക്നാഥ്‌ കോഴിയുടെ മാംസം ഔഷധമായി നല്‍കിവരുന്ന പാരമ്ബര്യവും ഉണ്ട്.

കടക്നാഥ്‌ കോഴികളുടെ മുട്ടയില്‍ കൊളസ്ട്രോളും കൊഴുപ്പും വളരെ കുറവാണ് എന്നുള്ളതാണ് ഇവയെ ജനപ്രിയമാക്കുന്നത്. ഇത് പ്രായമായവർക്കും ഉയർന്ന രക്തസമ്മർദ്ദമുള്ളവർക്കും ഏറെ ഗുണകരമാണെന്ന് പറയുന്നു. മൈസൂരിലെ സെൻട്രല്‍ ഫുഡ് ആൻഡ് റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട് ആണ് കടക്നാഥ്‌ കോഴികളുടെ ഔഷധഗുണങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ നടത്തിയിട്ടുള്ളത്. 

ഈ കോഴിയുടെ മാംസം പതിവായി കഴിക്കുന്നത് ഹൃദയത്തിലേക്കുള്ള രക്തവിതരണം കൂടുതല്‍ സുഗമമാക്കുകയും ഹൃദയത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യും എന്നാണ് പഠന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"അഖില ഹാദിയ | Hadiya #hadiyacase #crime" !!!

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !