എടപ്പാൾ: എടപ്പാൾ, വട്ടംകുളം ഗ്രാമപഞ്ചായത്തുകളുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന എടപ്പാൾ ടൗൺ ബ്യൂട്ടിഫിക്കേഷൻ പദ്ധതിയുടെ ഭാഗമായി മേൽപ്പാലത്തിന് താഴെയുള്ള റോഡിൻ്റെ ഇരുവശങ്ങളിലും തെരുവുവിളക്കുകളും മിനി ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥാപിച്ചു.
എടപ്പാൾ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ. പ്രഭാകരനും വട്ടംകുളം പഞ്ചായത്ത് പ്രസിഡൻ്റ് എം.എ. നജീബും ചേർന്ന് സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു.മാർച്ച് 3 , ചൊവ്വാഴ്ച വൈകുന്നേരം 7 മണിക്ക് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രതിനിധികളായ എ. ദിനേശൻ, ടി.വി. പ്രകാശൻ, എം.കെ.എം. ഗഫൂർ, എ. കുമാരൻ, ഇ.എസ്. സുകുമാരൻ, കാം എസ്.ഇ.ഒ. ബിനേഷ് ശ്രീധർ എന്നിവർ പങ്കെടുത്തു.
കാം ഡിജിറ്റൽ ഫ്യൂച്ചർ പ്രൈവറ്റ് ലിമിറ്റഡ്, കാം ഇന്നൊവേഷൻ എന്നീ സ്ഥാപനങ്ങൾ സ്പോൺസർഷിപ്പിലൂടെയും എടപ്പാളിലെ വ്യാപാരികളുടെ സഹകരണത്തോടെയുമാണ് പദ്ധതി നടപ്പിലാക്കുന്നത്.പദ്ധതിയുടെ തുടർച്ചയായി എടപ്പാൾ ടൗണിൽ ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ, പൊതുസ്ഥലങ്ങളിലും മേൽപ്പാലത്തിലും തൂണുകളിലും മാലിന്യമുക്ത ബോർഡുകൾ, ദിശാസൂചക ബോർഡുകൾ, സുരക്ഷയ്ക്കായി പ്രധാന സ്ഥലങ്ങളിൽ ക്യാമറകൾ സ്ഥാപിക്കൽ, നാല് റോഡുകളുടെ ഇരുവശങ്ങളിലും നടുവട്ടം, വട്ടംകുളം, മാണൂർ സെന്ററുകളിലും തെരുവുവിളക്കുകൾ സ്ഥാപിക്കൽ തുടങ്ങിയ വികസന പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.