പലരും ഉറക്കത്തില്‍ കൊക്കയിലേക്കോ കുഴിയിലേക്കോ അല്ലെങ്കില്‍ അഗാധഗര്ത്തത്തിലേക്കോ ഒക്കെ വീഴുന്നതായി സ്വപ്നം കാണാറുണ്ടോ?
അത് ശരിക്കും സ്വപ്നമാണോ? നിങ്ങള്‍ ആ ഉറക്കത്തില്‍ നിന്ന് പെട്ടെന്ന് ചാടി എഴുന്നേല്‍ക്കാറുണ്ടോ? ഇതിനെല്ലാം അതേ എന്നാണ് ഉത്തരമെങ്കില്‍ ആ പ്രതിഭാസത്തെ വിളിക്കുന്ന പേരാണ് സ്ലീപ് പരാലിസിസ്. എന്തുകൊണ്ട് ഇത്തരത്തില്‍ സംഭവിക്കുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? ഇത് ആരോഗ്യ പ്രശ്നമാണോ അതോ മനസ്സിന്റെ പ്രശ്നമാണോ എന്നിങ്ങനെ നിരവധി ചോദ്യങ്ങള്‍ പലര്‍ക്കും മനസ്സിലുണ്ടാവാം. പലപ്പോഴും ഓര്‍ക്കാന്‍ പോലും ഇഷ്ടപ്പെടാത്ത അവസ്ഥ വരെ സ്ലീപ് പരാലിസിസ് മൂലം ഉണ്ടായിരിക്കാം. അത്തരം ഒരു ഭീകരാവസ്ഥയില്‍ നിന്ന് എഴുന്നേറ്റാല്‍ പോലും പലപ്പോഴും കൈകാലുകള്‍ ചലിപ്പിക്കുന്നതിനോ അല്ലെങ്കില്‍ കണ്ണ് തുറക്കുന്നതിനോ പോലും സാധിക്കാത്ത അവസ്ഥയുണ്ടാവാം.എന്തുകൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്, എന്താണ് ഇതിന്റെ കാരണങ്ങള്‍, എന്താണ് പരിഹാരം എന്നതിനെക്കുറിച്ച് ഈ ലേഖനത്തില്‍ വിശദമായി വായിക്കാം.
എന്താണ് സ്ലീപ് പരാലിസിസ്?
പലപ്പോഴും ദു:സ്വപ്നം പോലെ തന്നെയാണ് ഈ അവസ്ഥയെ കണക്കാക്കുന്നത്. നിങ്ങള്‍ ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കുന്നതോ അല്ലെങ്കില്‍ ഉറക്കത്തിലേക്കോ പോവുന്നതോ ആയ ആ നിമിഷത്തിലാണ് പലര്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാവുന്നത്. ചിലര്‍ക്ക് ആഴത്തിലുള്ള കുഴിയിലേക്ക് വീഴുന്നത് പോലേയോ അല്ലെങ്കില്‍ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റിട്ടും കിടക്കയില്‍ നിന്ന് എണീക്കാന്‍ സാധിക്കാത്തത് പോലേയും എന്തിന് വിരലനക്കാനോ കണ്ണ് തുറക്കാനോ പോലും കഴിയാത്തത് പോലെ തോന്നുന്ന അവസ്ഥയെയാണ് സ്ലീപ് പരാലിസിസ് എന്ന് പറയുന്നത്. എന്നാല്‍ ഇത് വളരെ കുറച്ച് സെക്കന്റുകള്‍ മാത്രമാണ് ഒരു വ്യക്തിയില്‍ ഭീതിജനകമായ അവസ്ഥ സൃഷ്ടിക്കുക എന്നതും ശ്രദ്ധേയമാണ്.
ലക്ഷണങ്ങള്‍
പലപ്പോഴും ഇതിന്റെ ലക്ഷണങ്ങള്‍ കൃത്യമായി പറയാന്‍ സാധിക്കുകയില്ലെങ്കിലും ചിലരില്‍ ഉറക്കത്തിന് ശേഷവും ഇതേ അവസ്ഥയുണ്ടായതായി കൃത്യമായി ഓര്‍ക്കുന്നുണ്ടാവും. ഇതില്‍ ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത് എപ്പോഴും ഉറക്കത്തില്‍ നിന്ന് എഴുന്നേല്ക്കാന് സാധിക്കാതെ വരുന്ന അവസ്ഥയാണ്.
സംസാരിക്കാനോ അല്ലെങ്കില്‍ ഇല്ലാത്ത വസ്തുക്കള്‍, രൂപം എന്നിവ കാണുകയോ ചെയ്യും. ചിലരില്‍ അമിതമായി നെഞ്ചില്‍ ഭാരം അനുഭവപ്പെടുന്നു. ചിലര്‍ക്കാകട്ടെ വളരെയധികം വെപ്രാളവും അതോടൊപ്പം ശ്വസിക്കാന്‍ പോലും ബുദ്ധിമുട്ടും ഉണ്ടാവാം. പേശികള്‍ വലിഞ്ഞ് മുറുകുന്ന അവസ്ഥയും പലരിലും ഉണ്ടാവാം.എന്തുകൊണ്ട് സംഭവിക്കുന്നു?
എന്തുകൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നത് എന്നതിന് ഇതുവരേയും കൃത്യമായ ഉത്തരം ഇല്ല എന്നാണ് ശാസ്ത്രലോകം പറയുന്നത്. എന്നാല്‍ ഉറക്കത്തിന്റെ പ്രതിസന്ധികള്‍ പലപ്പോഴും കൃത്യമല്ലാത്ത ഉറക്കം, മാനസിക സമ്മര്‍ദ്ദം, പല വിധത്തിലുള്ള ഉറക്ക തകരാറുകള്‍,
അമിതമായി ഉണ്ടാവുന്ന ആകാംഷ എന്നിവയെല്ലാം തന്നെ ഇതിന്റെ കാരണങ്ങളാണ്. ചിലരില്‍ ഇത് പാരമ്ബര്യമായി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ വെറും സെക്കന്റുകള്‍ മാത്രമാണ് നിലനില്‍ക്കുന്നതെങ്കിലും പലപ്പോഴും അതിന്റെ ആഘാതം പലരിലും മാനസികമായ അസ്വസ്ഥതകള്‍ സൃഷ്ടിക്കും.
പ്രതിരോധിക്കാന്‍
സ്ലീപ് പരാലിസിസ് എന്ന അവസ്ഥ പ്രതിരോധിക്കുന്നതിന് വേണ്ടി എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം എന്നത് ശ്രദ്ധേയമാണ്. അതിനായി ആദ്യം ശ്രദ്ധിക്കേണ്ട കാര്യം കൃത്യമായ ഉറക്കദിനചര്യ സൃഷ്ടിക്കുക എന്നതാണ്. അതിനായി ഏഴ് മുതല്‍ ഒന്‍പത് മണിക്കൂര്‍ വരെയെങ്കിലും ഉറങ്ങുക എന്നതാണ്. അതുപോലെ തന്നെ ഉറങ്ങുന്നത് പോലെ ഉണരുന്ന സമയത്തിനും വളരെയധികം പ്രാധാന്യം നല്‍കണം.
കൂടാതെ രാവിലെ അല്പ സമയം വ്യായാമം ചെയ്യുന്നതിന് ശ്രദ്ധിക്കണം. രാത്രി കിടക്കുന്നതിന് മുന്‍പ് ചൂടുവെള്ളത്തില്‍ കുളിയ്ക്കുന്നതും നല്ലതാണ്. കൂടാതെ കാപ്പി, ചായ, പുകവലി, മദ്യപാനം എന്നിവ പൂര്‍ണമായും ഉറക്കത്തിന് മുന്‍പ് അരുത്. അതോടൊപ്പം തന്നെ വയറ് പൊട്ടുന്ന തരത്തില്‍ ഭക്ഷണം കഴിക്കാതിരിക്കുന്നതിനും ശ്രദ്ധിക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.