തിരുവനന്തപുരം: സെക്രട്ടറിയേറ്റ് കെട്ടിടം പുതുക്കിപ്പണിയാൻ പദ്ധതിയുമായി പിണറായി സർക്കാർ. അടിയന്തരമായി മാസ്റ്റർ പ്ലാൻ തയ്യാറാക്കാനും രണ്ടാം നമ്പർ അനക്സ് കെട്ടിടത്തിന്റെ വിപുലീകരണം വേഗത്തിലാക്കാനും ഉദ്യോഗസ്ഥ തല യോഗത്തില്‍ തീരുമാനമായി.
സെക്രട്ടേറിയറ്റ് വളപ്പിനകത്തെ നായശല്യത്തിന് പരിഹാരം അടക്കം നിവരധി നിർദ്ദേശങ്ങളാണ് അഡീഷണൽ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന യോഗം പരിഗണിച്ചത്.സമയത്ത് അറ്റകുറ്റപ്പണിയില്ലാതെ സെക്രട്ടറിയേറ്റ് കെട്ടിടത്തില്‍ വലുതും ചെറുതുമായ അപകടങ്ങള്‍ പതിവാണ്. സെക്രട്ടറിയേറ്റ് കെട്ടിടം ആകെ പുതുക്കി പണിയാനാണ് പിണറായി വിജയൻ സർക്കാരിന്റെ പദ്ധതി. ഇതിനായി വിശദമായ മാസ്റ്റർപ്ലാൻ ഉണ്ടാക്കും.
അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ജനുവരി 20 ചേർന്ന യോഗം ഹൗസ് കീപ്പിംഗ് സെല്ലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രണ്ടാം നമ്പർ അനക്സ് കെട്ടിടത്തിന്റ വിപുലീകരണവും വേഗത്തിലാക്കും.സെക്രട്ടേറിയേറ്റ് വളപ്പില്‍ സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റ് ട്രയല്‍ റണ്‍ നടത്തി എത്രയും പെട്ടെന്ന് ഉപയോഗക്ഷമമാക്കും. ഗാർഹികമാലിന്യം സെക്രട്ടേറിയേറ്റിനകത്ത് കൊണ്ട് വന്ന് വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും.
ഇലട്രോണിക് മാലിന്യം അന്നന്ന് തന്നെ സംസ്കരിക്കാനും ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ സെക്രട്ടറിയേറ്റിനകത്ത് നിന്ന് അടിയന്തരമായി മാറ്റാനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.തെരുവുനായ ശല്യം രൂക്ഷമെന്ന് വിലയിരുത്തിയ യോഗത്തില്‍ സെക്രട്ടേറിയേറ്റ് വളപ്പില്‍ നിന്ന് നായ്ക്കളെ തുരത്താൻ പൊതുഭരണ വകുപ്പിന് കീഴിലെ ഹൗസ് കീപ്പിംഗ് സെല്ലിന് നിർദ്ദേശം നല്‍കിയിട്ടുണ്ട്.
ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കുമായി ഒരു ഫിസിയോ തെറാപ്പി സെന്റർ സെക്രട്ടേറിയേറ്റില്‍ ഒരുക്കുന്നതിനെ കുറിച്ചും കാര്യമായ ആലോചനയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.