കോട്ടയം: കോട്ടയം ഗവണ്മെന്റ് നഴ്സിങ് കോളേജിലെ റാഗിങ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.
കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്.നേരത്തെ ഏറ്റുമാനൂർ കോടതിയും പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.തുടര്‍ന്ന് ജില്ലാ കോടതിയെ സമീപിക്കുകയായിരുന്നു.പ്രതികളായ സാമൂവല്‍ ജോണ്സൻ ,എൻ എസ് ജീവ, റിജില്‍ ജിത്ത്, രാഹുല്‍ രാജ്,എൻ വി വിവേക് എന്നിവരുടെ ജാമ്യാപേക്ഷയാണ് ജില്ലാ സെഷൻസ് കോടതി തള്ളിയത്. പ്രതികളുടെ ജാമ്യാപേക്ഷയില്‍ ജില്ലാ സെഷൻസ് കോടതി വാദം കേട്ടിരുന്നു.കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പ്രൊസീക്യൂഷന് വാദിച്ചത്. എന്നാല്‍, വിദ്യാർത്ഥികളുടെ പ്രായം പരിഗണിക്കണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്. പൊലീസിനോടും കോടതി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിരുന്നു. തുടര്‍ന്നാണ് ഇന്ന് കോടതി ജാമ്യാ ഹര്‍ജി തള്ളികൊണ്ട് ഉത്തരവിട്ടത്.കേരളം കണ്ണുപൊത്തിയ ക്രൂരത: കോട്ടയം നഴ്സിങ് കോളേജ് റാഗിങ് കേസ്; പ്രതികളുടെ ജാമ്യാപേക്ഷ കോട്ടയം ജില്ലാ സെഷൻസ് കോടതി തള്ളി,
0
ശനിയാഴ്ച, മാർച്ച് 01, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.