എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്തിൻ്റെ സമഗ്ര വികസനം ലക്ഷ്യമാക്കി 2025-26 സാമ്പത്തിക വർഷത്തേക്കുള്ള വാർഷിക ബജറ്റ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഫസീല സജീബ് അവതരിപ്പിച്ച ബജറ്റിൽ ₹45 കോടി രൂപയുടെ വികസന പദ്ധതികൾക്ക് രൂപരേഖ നൽകി.
ഗ്രാമപഞ്ചായത്തിൻ്റെ സാമ്പത്തിക, കാർഷിക, ഉത്പാദന മേഖലകൾക്കുള്ള പ്രത്യേക ശ്രദ്ധ, കൂടാതെ സേവന മേഖലയിലുണ്ടായിരുന്ന തുടർച്ചയായ നിക്ഷേപം, ഈ ബജറ്റിന്റെ പ്രധാന സവിശേഷതകളായി അധ്യക്ഷൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം.എ. നജീബ് ചൂണ്ടിക്കാട്ടി.
2025-26 വർഷത്തേക്ക് വിവിധ മേഖലകളിലേക്കുള്ള ബജറ്റ് വകയിരുത്തൽ
📌 കാർഷികം – ₹1,07,20,000
📌 മൃഗസംരക്ഷണവും ക്ഷീരവികസനവും – ₹51,30,000
📌 ഉത്പാദനമേഖല – ₹1,71,15,000
📌 വിദ്യാഭ്യാസം, കലാ-സാംസ്കാരിക മേഖല – ₹23,20,000
📌 ആരോഗ്യമേഖല – ₹1,36,50,000
📌 കടിവെള്ളം & ശുചിത്വം – ₹89,50,000
📌 ഭവനനിർമ്മാണം – ₹12,03,00,000
📌 തെരുവിളക്കം, ഊർജ സംരക്ഷണം & വൈദ്യുതീകരണം – ₹1,52,00,000
📌 സദ്ഭരണം – ₹20,00,000
📌 വൃദ്ധക്ഷേമം – ₹28,50,000
📌 ഭിന്നശേഷിക്കാരുടെ ക്ഷേമപദ്ധതികൾ – ₹55,00,000
📌 ദാരിദ്രലഘൂകരണം – ₹3,67,00,000
📌 വനിതാക്ഷേമം – ₹30,00,000
📌 പട്ടികജാതി ക്ഷേമം – ₹25,00,000
📌 വനിതാ & ശിശുക്ഷേമം – ₹6,00,000
📌 അങ്കണവാടി വികസനം – ₹73,00,000
📌 സർവ്വീസ് മേഖല (അടിസ്ഥാന സൗകര്യ വികസനം, റോഡ് നവീകരണം മുതലായവ) – ₹23,26,90,000
📌 പാശ്ചാത്തല വികസനം – ₹5,42,70,000
വികസന മുൻഗണിപ്പിക്കുന്ന മേഖലകൾ
വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും എക്കോ ടൂറിസം വികസനം, വി-സ്ക്വയർ പദ്ധതി, വട്ടംകുളം നടുവട്ടം സൗന്ദര്യവത്കരണം, പഞ്ചായത്തിന്റെ പുതിയ കെട്ടിടം പ്രവർത്തനോത്ഘാടനം, ലൈഫ് മിഷൻ മുഖേന "എല്ലാവർക്കും വീട്" പദ്ധതി എന്നിവയ്ക്കായി ഈ ബജറ്റിൽ നിർവചിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു.
വികസന കുതിപ്പിലേക്ക് വട്ടംകുളം ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്തിന്റെ ആകെ വികസന തുകയായ ₹45 കോടി രൂപ സമഗ്രമായി വിവിധ മേഖലകളിൽ വിനിയോഗിക്കുന്നതിലൂടെ സാമൂഹിക വികസനം, അടിസ്ഥാന സൗകര്യ വികസനം, തൊഴിൽ സൃഷ്ടി, ഭവന നിർമ്മാണം, കാർഷിക സംരഭങ്ങൾ തുടങ്ങിയവക്കു പ്രാധാന്യം നൽകുമെന്ന് പഞ്ചായത്ത് ഭരണസമിതി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.