ചെന്നൈ : തൂത്തുക്കുടിയിൽ കബഡി കളിക്കിടെയുണ്ടായ തർക്കത്തിൽ, പ്ലസ്‌വൺ വിദ്യാർഥിയെ ബസിൽനിന്നു തള്ളിയിട്ട ശേഷം വെട്ടിപ്പരുക്കേൽപ്പിച്ച 3 വിദ്യാർഥികൾ പിടിയിൽ.
കെട്ടിയമ്മൽ പുരത്തിനു സമീപമാണു സംഭവം. ബസിൽ യാത്ര ചെയ്ത സ്കൂൾ വിദ്യാർഥി ദേവേന്ദ്രനാണു വെട്ടേറ്റത്.ബൈക്കിൽ ബസിനെ പിന്തുടർന്ന സംഘം, ബസ് തടഞ്ഞു നിർത്തി അകത്തുകയറി വിദ്യാർഥിയെ മർദിക്കുകയായിരുന്നു. തുടർന്നു പുറത്തേക്കു തള്ളിയിട്ട ശേഷം തലയിൽ അടക്കം വെട്ടി.മറ്റു യാത്രക്കാർ ബഹളം വച്ചതോടെ അക്രമിസംഘം കടന്നുകളഞ്ഞു. പൊലീസെത്തിയാണു കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. തലയിലും മുതുകിലും കൈകളിലും അടക്കം 16 വെട്ടുകളുണ്ടായിരുന്നു. കൈവിരലുകളും അറ്റു.

പ്രത്യേക സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് 17 വയസ്സുകാരായ 3 പേരെ പിടികൂടിയത്. കബഡി കളിക്കിടെയുണ്ടായ തർക്കത്തിന്റെ വൈരാഗ്യമാണ് അക്രമത്തിനു പിന്നിലെന്നു പിടിയിലായവർ മൊഴി നൽകി. ഗുരുതരമായി പരുക്കേറ്റ കുട്ടി ചികിത്സയിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.