കിൽക്കെനി: അയർലൻഡിലെ കിൽക്കെനിയിൽ മലയാളി യുവാവിന് വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. എറണാകുളം ഇലഞ്ഞി പെരുമ്പടവം മാലായിക്കുന്നേൽ വീട്ടിൽ കെ.ഐ. ശ്രീധരന്റെ മകൻ അനീഷ് ശ്രീധരൻ (38) ആണ് മരിച്ചത്. ചൊവ്വാഴ്ച കുടുംബത്തോടൊപ്പം നാട്ടിൽ പോകാൻ ടിക്കറ്റെടുത്തിരുന്നു.
കിൽക്കെനിയിലെ സ്വകാര്യ റസ്റ്ററന്റിൽ ഷെഫായി ജോലി ചെയ്തുവരികയായിരുന്നു. നാട്ടിൽ പോകുന്നതിന് മുൻപ് ജോലി ചെയ്യുന്ന റസ്റ്ററന്റിൽ പോകാനായി കാർ ഓടിച്ച് രാവിലെ 8.30 ഓടെ കിൽക്കെനി ടൗണിൽ എത്തുകയും ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയുമായിരുന്നു. തുടർന്ന് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ടൗണിലെ ഒരു കടയുടെ മതിലിൽ ഇടിച്ചു നിന്നു. പാരാമെഡിക്സ് സംഘം എത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കാർ ഓടിക്കുന്നതിനിടെ ഉണ്ടായ ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
മൂന്ന് വർഷം മുൻപാണ് അനീഷ് അയർലൻഡിൽ എത്തുന്നത്. കിൽക്കെനി സെന്റ് ലൂക്ക്സ് ജനറൽ ഹോസ്പിറ്റലിൽ നഴ്സായ ജ്യോതിയാണ് ഭാര്യ. 8 വയസ്സുള്ള ശിവാന്യ, 10 മാസം പ്രായമുള്ള സാദ്വിക് എന്നിവരാണ് മക്കൾ. ശാന്ത ശ്രീധരനാണ് അനീഷിന്റെ മാതാവ്.
അനീഷിന്റെ പൊതുദർശനം കിൽക്കെനിയിൽ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നു വരുന്നുണ്ട്. മൃതദേഹം വാട്ടർ ഫോർഡ് ഹോസ്പിറ്റലിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിൽ സംസ്കരിക്കുവാനാണ് കുടുംബാംഗങ്ങൾ ആഗ്രഹിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.