ന്യൂഡൽഹി: വേദനസംഹാരികളായ ഹാരി ടാപെൻ്റഡോൾ, കാരിസോപ്രോഡോൾ എന്നിവ സംയോജിപ്പിച്ച് മരുന്നുകളുടെ ഉത്പാദനത്തിനും കയറ്റുമതിക്കും വിലക്കേർപ്പെടുത്തി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ.
അംഗീകൃതമല്ലാത്ത ഈ മരുന്നുകളുടെ കോമ്പിനേഷനുകൾ പശ്ചിമാഫ്രിക്കൻ രാജ്യങ്ങളിൽ ലഹരിമരുന്നിനായി ഉപയോഗിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് തീരുമാനം.
ബിബിസി വെൽഡ് സർവീസിൻ്റെ 'ഇന്ത്യാസ് ഒപിയോയിഡ് കിംഗ്സ്' എന്ന പേരിൽ ഡോക്യുമെൻ്ററിയുടെ പാൽഘറിലെ അവിയോ ഫാർമസ്യൂട്ടിക്കൽസിൽ റെയ്ഡ് നടന്നത്. ഈ റെയ്ഡിലാണ് അനുമതിയില്ലാത്ത ടാപ്പൻ്റഡോൾ, കാരിസോപ്രോഡോൾ എന്നീ മരുന്നുകളുടെ കോമ്പിനേഷൻ ഉപയോ ഗിച്ചുള്ള മരുന്ന് നിർമ്മാണം നടക്കുന്നതായി കണ്ടെത്തിയത്.
ഈ മരുന്നുകളൊന്നും ഇന്ത്യയിലെ എൻഡിപിഎസ് (നാർക്കോട്ടിക് ഡ്രഗ്സ് ആൻ്റ് സൈക്കോട്രോപിക് സബസ്റ്റാൻസസ്) പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ടാപെൻ്റഡോളും കാരിസോപ്രോഡോളും ഇന്ത്യയിൽ സിഡിഎസ് സിഒ വ്യക്തിഗതമായി അംഗീകരിച്ചു.
50, 75, 100എംജി ടാബ്‌ലെറ്റ് രൂപങ്ങളിലും 100, 150, 200എംജി എക്‌സ്‌ടെൻഡഡ്-റിലീസ് ടാബ്‌ലെറ്റുകളിലും ടാപെൻ്റഡോളിന് ആംഗീകാരമുണ്ടെന്നും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേർത്തു. ഫെബ്രുവരി 21, 22 തീയതികളിലായി നടത്തിയ റെയ്ഡിൽ അനുമതിയില്ലാതെ നിർമ്മിച്ച മരുന്നുകൾ കണ്ടുകെട്ടിയ കമ്പനിയുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ ഉത്തരവിട്ട ആരോ ഗ്യ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.