അങ്ങാടിപ്പുറം : ആത്മീയതാ അഥവാ ഈശ്വരസാക്ഷാത്കാരം എന്നതിനൊപ്പം തന്നെ ഭൗതികസമ്പത്തും നമ്മുടെ ഉത്കർഷത്തിന് ആവശ്യമെന്ന് ശ്രീരുദ്രം നമ്മെ പഠിപ്പിക്കുന്നു.അതിനാലാണ് ഈശ്വരസാക്ഷാത്കാരത്തിനുള്ള നമകമന്ത്രങ്ങൾ പോലെ തന്നെ ഈശ്വരാനുഗ്രഹമായി ഭൗതിക നേട്ടങ്ങൾ തങ്ങൾക്ക് നൽകണമേ എന്ന് പ്രാർത്ഥിക്കുന്ന നമകവും ശ്രീരുദ്രത്തിൻ്റെ ഭാഗമായത് എന്ന് പ്രൊഫസർ സരിത അയ്യർ അഭിപ്രായപ്പെട്ടു.
അതിരുദ്രത്തിൻ്റെ ഭാഗമായി നടക്കുന്ന പ്രഭാഷണ പരമ്പരയുടെ സമാപനത്തിൽ ശ്രീരുദ്രത്തിൻ്റെ ഫലശ്രുതി എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അവർ. രക്ഷിതാക്കൾ കുട്ടികളെ അറിവ് സമ്പാദിക്കുന്നതോടൊപ്പം തന്നെ ആദ്ധ്യാത്മികമായ അടിത്തറ നൽകാനും ശ്രദ്ധിക്കണം. ഉത്തരേന്ത്യയിൽ മിക്ക കുടുംബങ്ങൾക്കും കുടുംബ ഡോക്ടർ എന്നതുപോലെ ഒരു ആചാര്യനുമുണ്ട്. അവർ ആ കുടുംബത്തിൻ്റെ സന്തോഷത്തിലും പ്രതിസന്ധികളിലും മാർഗദർശനം നൽകുന്നു. കേരളീയർ സാക്ഷരതയിലും ഉന്നത വിദ്യാഭ്യാസ രംഗത്തും ഉന്നതിയിലെന്ന് അഹങ്കരിക്കുമ്പോൾ ആധ്യാത്മിക ആചാര്യൻമാരോടുള്ള നമ്മുടെ അവഗണന നമ്മൾ തിരുത്തേണ്ടതാണ്. മഹത്തായ സങ്കല്പങ്ങൾ വ്യക്തിക്കും സമൂഹത്തിനും ആവശ്യമാണ്.അയോദ്ധ്യയിലെ ശ്രീരാമ പ്രതിഷ്ഠയും കാശിയുടെ പുനരുദ്ധാരണവും ദീർഘകാലമായുള്ള സങ്കൽപ്പങ്ങളുടെ പൂർത്തീകരണമാണ്.ഭാരതത്തിൻ്റെ അറിവിൻ്റെ കേദാരവും സരസ്വതി ദേവിയുടെ ഇരിപ്പിടവും യഥാർത്ഥത്തിൽ ഭാരതത മാതാവിൻ്റെ ശിരസ്സുമായ ശാരാദാപീഠം സ്ഥിതിചെയ്യുന്ന കാശ്മീരം പൂർണമായും ഭാരതത്തിൻ്റെതാകണമെന്ന സങ്കൽപ്പം നമ്മളെല്ലാം ഏറ്റെടുക്കേണ്ടതുണ്ട്. ഇവിടെ ചെയ്യുന്ന ഈ യജ്ഞത്തിൻ്റെ മന്ത്ര തരംഗങ്ങൾ ആയിരകണക്കിന് കിലോമീറ്ററുകൾക്കപ്പുറം ഫലമുളവാക്കാൻ കഴിയുന്നവയാണ് അതുകൊണ്ടു തന്നെ ലോകത്തിന് ഇത്തരം യജ്ഞങ്ങൾ നന്മവരുത്തുമെന്നും അവർ അഭിപ്രായപ്പെട്ടു.
![]() |
ശ്രീരുദ്ര ഫലശ്രുതി എന്ന വിഷയത്തിൽ പ്രൊ .സരിതാ അയ്യർ , പ്രഭാഷണം നടത്തുന്നു. |
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.