നിർമ്മാതാക്കൾ ആഹ്വാനം ചെയ്ത പണിമുടക്കിൽ അമ്മ സംഘടനയുടെ യാതൊരുവിധ പിന്തുണയും ഉണ്ടാവില്ല

കൊച്ചി: മലയാള സിനിമാ നിർമ്മാതാക്കളിൽ ഒരു വിഭാഗം ആഹ്വാനം ചെയ്ത പണിമുടക്കിന് യാതൊരുവിധ പിന്തുണയും അമ്മ സംഘടനയുടെ ഭാഗത്തുനിന്നും ഉണ്ടാവില്ലെന്ന് അമ്മ അംഗങ്ങളുടെ പ്രത്യേക യോഗം. തീരുമാനമെടുത്തതായി സെക്രട്ടറി അറിയിച്ചു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സിനിമാ വ്യവസായം ചിലരുടെ പിടിവാശിമൂലം അനാവശ്യ സമരത്തിലേക്ക് വലിച്ചിഴയ്ക്കുക സാമ്പത്തിക രംഗം മാത്രമല്ല സിനിമയെ ആശ്രയിച്ച് നിരവധി കഴിയുന്ന തൊഴിലാളികളേയും കൂടുതൽ പ്രതിസന്ധിയിലാക്കുമെന്ന് യോഗം വിലയിരുത്തി.

അഭിനേതാക്കളുടെ പ്രതിഫലം സംബന്ധിച്ച കാര്യങ്ങൾ അടുത്തു നടക്കാനിരിക്കുന്ന അമ്മ ജനറൽ ബോഡിക്ക് ശേഷം മാത്രമേ തീരുമാനിക്കാവൂ എന്നും യോഗം അറിയിച്ചു. മലയാള സിനിമയുടെ ഉന്നമനം ലക്ഷ്യമാക്കി ചലച്ചിത്രരംഗത്ത് പ്രവർത്തിക്കാൻ ഏതു സംഘടനയ്ക്കും അമ്മ സംഘടന ചർച്ചയ്ക്ക് തയ്യാറാണ്. അമ്മ അഡ്‌ഹോക് കമ്മിറ്റി അംഗമായ ജയൻ ചേർത്തലയ്ക്ക് എല്ലാവിധ നിയമ സഹായവും യോഗം വാഗ്ദാനം ചെയ്തു.

താരങ്ങളാ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ടൊവിനോ തോമസ്, ബേസിൽ ജോസഫ്, ജോജു ജോർജ്ജ്, ബിജു മേനോൻ, വിജയരാഘവൻ, സായികുമാർ, മഞ്ജുപിള്ള, ബിന്ദുപണിക്കർ തുടങ്ങി അന്പതോളം താരങ്ങൾ അമ്മ യോഗത്തിൽ പങ്കെടുത്തിരുന്നു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !