പത്തനംതിട്ടയിൽ രണ്ടിടങ്ങളിൽ തീപിടുത്തം ഉണ്ടായി. ഏനാത്ത് സ്റ്റുഡിയോയിൽ തീപിടിച്ച് അപകടം ഉണ്ടായി. ഏനാത്ത് സ്റ്റുഡിയോ കത്തി നശിച്ചു.
വ്യാഴാഴ്ച വൈകീട്ട് ആറരയോടെ സംഭവം. എനാത്ത് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ചെല്ലം സ്റ്റുഡിയോയിൽ ആണ് തീപിടിച്ചത്ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മുകൾനിലയിൽ പ്രവർത്തിക്കുന്ന സ്റ്റുഡിയോയ്ക്കുള്ളിൽ പുക ഉയരുന്നത് ഉടമ പുറത്തുനിന്ന് കണ്ടു. ഈ സമയം മറ്റാരും കടയിൽ ഉണ്ടായിരുന്നില്ല.
ഉടമ അകത്ത് കയറിയപ്പോഴേക്കും തീ ആളിപ്പടർന്നു. പുറത്തുണ്ടായിരുന്നവർ ചേർന്ന് ഇദ്ദേഹത്തെ വെളിയിലേക്കുമാറ്റി. വിവരമറിഞ്ഞെത്തിയ ഏനാത്ത് പോലീസും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചു. ഇതിനിടെ ജനൽച്ചില്ല് പൊട്ടിത്തെറിച്ച് ഏനാത്ത് എസ്.എച്ച്.ഒ. അമൃത് സിങ് നായകത്തിന്റെ കൈയ്ക്ക് പരിക്കേറ്റു. കൊട്ടാരക്കര നിന്നുള്ള അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് തീയണച്ചത്. സ്റ്റുഡിയോയുടെ ഉൾവശം പൂർണമായും കത്തി നശിച്ചു.
സീതത്തോട് സീതക്കുഴിയിൽ റബർ തോട്ടത്തിൽ തീപിടിച്ചു.വനമേഖലയുടെ ചേർന്ന ഭാഗത്താണ് തീ പിടിച്ചത്. ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.