ഡബ്ലിന്‍: ഡബ്ലിനിലെ സ്റ്റോണിബാറ്റർ പ്രദേശത്ത് ഞായറാഴ്ച മൂന്ന് പേർക്കെതിരെ കത്തി ആക്രമണം നടത്തിയതിനെ തുടർന്ന് അറസ്റ്റിലായ ആൾക്കെതിരെ കുറ്റം ചുമത്തി, ഇന്ന് രാവിലെ 20 വയസ്സ് പ്രായമുള്ള അക്രമിയെന്ന് ആരോപിക്കപ്പെടുന്നയാളെ ഡബ്ലിൻ ജില്ലാ കോടതിയിൽ ക്രിമിനൽ കോടതി ഓഫ് ജസ്റ്റിസിൽ ഹാജരാക്കും.
നഗരത്തെ ഞെട്ടിച്ചുകൊണ്ട് സ്റ്റോണിബാറ്ററില്‍ ഞായറാഴ്ച ഉണ്ടായ കത്തിക്കുത്തില്‍ മൂന്ന് പേർക്ക് ഗുരുതര പരിക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിയോടെയായിരുന്നു സംഭവം. നഗരത്തിലെ വിവിധ ഇടങ്ങളിലെ റെസിഡെന്‍ഷ്യല്‍ ഏരിയയില്‍ വച്ച് ആണ് ആക്രമണം നടന്നത്. ഓക്സ്മാൻടൗൺ റോഡിലും നിയല്‍ സ്ട്രീറ്റിലും വച്ച് ഇവർക്ക് കുത്തേറ്റു.
20 നും 40 നും ഇടയില്‍ പ്രായമുള്ള മൂന്നു പേരാണ് 30 കാരന്‍റെ ആക്രമണത്തിന് ഇരയായത്. പരിക്കേറ്റവരെ ഉടൻ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. രണ്ടു പേരുടെ പരിക്കുകൾ ഗുരുതരമായിരുന്നെങ്കിലും ജീവന് അപകടമില്ലെന്നാണ് റിപ്പോർട്ട്. മൂന്നാമത്തെ ആള്‍ക്ക് നിസ്സാര പരിക്കുകളാണ് ഉള്ളത്.
സ്റ്റോണിബാറ്റർ മേഖലയിൽ ചില റോഡുകള്‍ സുരക്ഷാ പരിശോധനയ്ക്ക് വേണ്ടി താത്കാലികമായി അടച്ചിരുന്നുവെങ്കിലും, ഇപ്പോൾ ഗതാഗതത്തിന് തുറന്ന്‍ കൊടുത്തതായി അധികൃതർ അറിയിച്ചു.സംഭവത്തിൽ അറസ്റ്റ് ചെയ്ത യുവാവ് ക്രിമിനൽ ജസ്റ്റിസ് ആക്ട് സെക്ഷൻ 4 പ്രകാരം ഡബ്ലിനിലെ ഗാര്‍ഡ സ്റ്റേഷനിൽ കസ്റ്റഡിയിലാണ്. അന്വേഷണം തുടരുകയാണെന്ന് ഗാര്‍ഡ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.