വടകര: 'നഗരസഭയിലെ ഹരിയാലി ഹരിത കർമ്മസേനാംഗങ്ങളില്‍ 68 പേർ അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന മലേഷ്യ സന്ദർശനത്തിന് ഒരുങ്ങുന്നു.
ഇതില്‍ മൂന്നുപേർ ഒഴിച്ച് ബാക്കി ആരും വിമാനത്തില്‍ യാത്ര ചെയ്യാത്തവരാണ്. 2017 ല്‍ തുടങ്ങിയ ഈ കുടുംബശ്രീ സംരംഭത്തിലെ അംഗങ്ങളുടെ സ്വപ്നമാണ് പൂവണിയുന്നത്. ഫെബ്രുവരി 11 ന് നഗരസഭ ചെയർപേഴ്സണ്‍ കെ.പി. ബിന്ദു ഇവരെ ഫ്ലാഗ് ഓഫ് ചെയ്ത് യാത്രയാക്കും. 16ന് തിരിച്ചെത്തും. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള കോക്ക് ടൈല്‍ എന്നസ്ഥാപനമാണ് യാത്രക്ക് നേതൃത്വം നല്‍കുന്നത്.കേരളത്തില്‍ ആദ്യമായാണ് ഇത്രയും ഹരിതകർമ്മ സേനാംഗങ്ങള്‍ വിദേശത്ത് സന്ദർശനത്തിന് പോകുന്നതെന്ന് മാലിന്യ മുക്തം നവകേരളം ജില്ലാ കോർഡിനേറ്റർ മണലില്‍ മോഹനൻ പറഞ്ഞു.അദ്യമായി വിമാനത്തില്‍: സ്വപ്നങ്ങൾ ചിറക് വിടർത്തി അവർ പറക്കും ഹരിതകര്‍മ്മസേന മലേഷ്യയിലേക്ക്,
0
തിങ്കളാഴ്ച, ഫെബ്രുവരി 10, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.