സർവ്വോദയമേളയോടനുബന്ധിച്ചു 'ആദരം...... സാദരം.....' പരിപാടി, പത്മശ്രീ. മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം ചെയ്തു

വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായങ്ങളുണ്ടാകുമെങ്കിലും സാമൂഹ്യ നന്മയ്ക്കായുള്ള പ്രവർത്തനങ്ങളിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന പ്രഖ്യാപനവുമായി സർവ്വോദയമേളയോടനുബന്ധിച്ചു നടന്ന വിദ്യാർത്ഥി -യുവജന സമ്മേളനം. 

കേരളത്തിലെ നാല് പ്രമുഖ വിദ്യാർത്ഥി സംഘടനകളുടെ സംസ്ഥാന നേതാക്കൾ ഒരു വേദിയിൽ ഒന്നിച്ചിരുന്ന് വിവിധവിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്തപ്പോൾ പ്രതീക്ഷാ നിർഭരമായ മനസ്സോടെയാണ് നിറഞ്ഞ സദസ് യുവ നേതാക്കളുടെ വാക്കുകൾ സ്വീകരിച്ചത്. സമൂഹത്തെ കാർന്നുതിന്നുന്ന സാമൂഹ്യതിന്മകളായ സ്ത്രീധനം, ആത്മഹത്യ, മദ്യം ,മയക്കുമരുന്ന്, സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ, പുതുതായി ബ്രൂവറികളും മദ്യശാലകളും ആരംഭിക്കൽ, പാഠ്യപദ്ധതി തുടങ്ങിയ വൈവിധ്യമാർന്ന വിഷയങ്ങളിൽ വിവിധ കലാലയങ്ങളിൽ നിന്നു വന്ന വിദ്യാർത്ഥികൾ ചോദ്യങ്ങളുന്നയിച്ചപ്പോൾ, തങ്ങളുടെ നിലപാടിലുറച്ചുനിന്നുകൊണ്ടുതന്നെ, യോജിച്ച നിലപാടെടുത്ത വിദ്യാർത്ഥി നേതാക്കൾ ക്യാമ്പുസുകളിൽ വിദ്യാർത്ഥി  ഐക്യ സദസ്സുകൾ സംഘടിപ്പിക്കാൻ കൂട്ടായ ശ്രമം നടത്തുമെന്ന് സർവ്വോദയ പ്രവർത്തകർക്ക് ഉറപ്പുനൽകി.

' ജീവിതമാകണം ലഹരി ' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സംവാദത്തിൽ കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യർ, എസ്.എഫ്.ഐ. സംസ്ഥാന കമ്മറ്റി അംഗം മുഹമ്മദ് സാദിഖ്, എം.എസ്. എഫ്. സംസ്ഥാന പ്രസിഡണ്ട് പി.കെ. നവാസ്, എ.ഐ.എസ്. എഫ്. സംസ്ഥാന പ്രസിഡണ്ട് രാഹുൽ രാജ് എന്നിവരാണ് അഭിപ്രായസമന്വയത്തിൻ്റെ ഭാഷയിൽ സംസാരിച്ചത്.

അഡ്വ: എ.എം. രോഹിത്ത് മേഡറേറ്ററായിരുന്നു. ടി.ശശിധരൻ സ്വാഗതവും എം.ടി. അറമുഖൻ നന്ദിയും പറഞ്ഞു. 'അമ്മയാണ് സത്യം ' എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടന്ന വനിതാ സമ്മേളനം തവനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.പി. നസീറ ഉദ്ഘാടനം ചെയ്തു. ആർ.വി.രമണി അധ്യക്ഷതവഹിച്ചു. അഡ്വ: സുജാത എസ് വർമ്മ മുഖ്യ പ്രഭാഷണം നടത്തി. എം.എം. സുബൈദ സ്വാഗതവും പി.കെ.രാധ നന്ദിയും പറഞ്ഞു.

വിവിധ മേഖലകളിൽ സ്തുത്യർഹമായ സംഭാവനകൾ നൽകിയ പ്രമുഖരെ ആദരിച്ച 'ആദരം...... സാദരം.....' പരിപാടി കേരള സംഗീത നാടക അക്കാദമി ചെയർമാൻ പത്മശ്രീ. മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം ചെയ്തു. കലയും സാഹിത്യവുമാണ് മനുഷ്യമനസ്സുകളിലെ കറകൾ കഴുകിക്കളഞ്ഞ് സ്നേഹവും സംസ്കാരവും സന്നിവേശിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അടാട്ട് വാസുദേവൻ അധ്യക്ഷതവഹിച്ചു.

കോട്ടയ്ക്കൽ ആര്യവൈദ്യശാലാ മാനേജിങ്ങ് ട്രസ്റ്റി ഡോ:പി. മാധവൻകുട്ടി വാര്യർ, സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം ഡയറക്ടർ സന്തോഷ് ആലങ്കോട് , തവനൂർമനയ്ക്കൽ പരമേശ്വരൻ സോമയാജിപ്പാട് എന്നിവരെ ചടങ്ങിൽ ആദരിച്ചു. മേളാ ചെയർമാൻ സി. ഹരിദാസ്,ജെ പി വേലായുധൻ, ഹൈദ്രാലി മാഷ് എന്നിവർ പ്രസംഗിച്ചു.


കോട്ടയ്ക്കൽ ആര്യവൈദ്യശാലാ മാനേജിങ്ങ് ട്രസ്റ്റി 
ഡോ:പി. മാധവൻകുട്ടി വാര്യരെ കേരള സംഗീത നാടക അക്കാദമി ചെയർമാൻ പത്മശ്രീ. മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ആദരിക്കുന്നു.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !