പ്രധാന മന്ത്രിയുടെ വിദേശ യാത്രയ്ക്ക് മുൻപ് ഡൽഹിയിൽ സർക്കാർ രൂപീകരിക്കുമെന്ന് സൂചന,ശ്മശാന മൂകം AAP

ന്യൂഡൽഹി ;നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ഡൽഹി മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ബിജെപിയിൽ ചർച്ചകൾ തുടരുന്നു. സംസ്ഥാന നേതാക്കളുമായി ദേശീയ നേതൃത്വം ഇന്നും ചർച്ച നടത്തും.

ന്യൂ ഡൽഹി മണ്ഡലത്തിൽ അരവിന്ദ് കേജ്‌രിവാളിനെ തോൽപ്പിച്ച പർവേഷ് വർമ, ഡൽഹി നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്ന വിജേന്ദർ ഗുപ്ത, വനിതാ നേതാവായ ശിഖ റായ് എന്നിവരുടെ പേരുകൾ ചർച്ചയിലുണ്ട്. ദേശീയ നേതൃത്ത്വത്തിന്‍റേതാണ് അന്തിമ തീരുമാനമെന്നാണ് നേതാക്കൾ ഇന്നലെ പ്രതികരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശ സന്ദർശനത്തിനു പോകും മുൻപ് മുഖ്യമന്ത്രി ആരെന്നതിൽ തീരുമാനമുണ്ടാകും.

അരവിന്ദ് കേജ്‌രിവാൾ മുഖ്യമന്ത്രിയായിരുന്നപ്പോൾ കോടികൾ ചെലവഴിച്ച് മോടിപിടിപ്പിച്ച ഔദ്യോഗിക വസതിയായിരുന്നു തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചരണായുധങ്ങളിൽ പ്രധാനം. മദ്യനയ അഴിമതിക്കു പുറമേ എഎപി നേതാക്കളുടെ ആഡംബര ജീവിതം തുറന്നു കാണിക്കാൻ ഈ ബംഗ്ലാവിലെ സജ്ജീകരണങ്ങളാണ് ബിജെപി അക്കമിട്ടു നിരത്തിയത്. ശീശ് മഹൽ എന്നാണ് ബിജെപി ഈ വസതിയെ വിശേഷിപ്പിച്ചത്.

6, ഫ്ലാഗ് സ്റ്റാഫ് റോഡ് എന്നാണ് വിവാദങ്ങൾ വിട്ടൊഴിയാത്ത വീടിന്റെ വിലാസം. തിരഞ്ഞെടുപ്പു ഫലം വന്നതിനു തൊട്ടുപിന്നാലെ ബിജെപി മുഖ്യമന്ത്രി ശീശ് മഹലിൽ താമസിക്കുമോ എന്ന ചോദ്യത്തോട് ആദ്യം പ്രതികരിച്ചത് ന്യൂഡൽഹി മണ്ഡലത്തിൽ കേജ്‌രിവാളിനെ പരാജയപ്പെടുത്തിയ പർവേശ് വർമയാണ്. 

അക്കാര്യം പാർട്ടി തീരുമാനിക്കും എന്നായിരുന്നു മറുപടി. മുഖ്യമന്ത്രി സ്ഥാനത്തേക്കു പാർട്ടി പരിഗണിക്കുന്നവരിൽ മുൻനിരയിലുള്ള പർവേശ് വർമ ശീശ് മഹൽ വേണ്ട എന്നു തീർത്തു പറഞ്ഞതുമില്ല. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !