പാലക്കാട് ; ഉപ്പുംപാടം സ്വദേശി ചന്ദ്രികയെ (53) ഭർത്താവ് രാജൻ കുത്തിക്കൊന്നു. വീട്ടിനകത്ത് വച്ച് പരസ്പരം വഴക്കിട്ടതിന് പിന്നാലെയാണ് രാജൻ ഭാര്യയെ കുത്തിയത്.
ശേഷം രാജൻ സ്വയം കുത്തുകയും ചെയ്തു. രാജനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകൾ ശബ്ദം കേട്ട് എത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ കിടക്കുന്ന അമ്മയേയും അച്ഛനേയും കണ്ടത്. പുലർച്ചെ അഞ്ചരയോടെ ആയിരുന്നു സംഭവം.തോലന്നൂര്‍ സ്വദേശികളായ ഇവര്‍ രണ്ടാഴ്ചയായി ഉപ്പുംപാടത്ത് വാടകയ്ക്ക് താമസിച്ചുവരുകയാണ്. ഒന്നര വർഷം മുൻപ് രാജൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു.
ഇതിനു മുൻപും ചന്ദ്രികയെ രാജൻ ഉപദ്രവിക്കാറുണ്ടായിരുന്നു എന്നാണ് വിവരം. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും പ്രദേശവാസികൾ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.