ബെംഗളൂരുവിൽ നിന്നും യാത്രക്കാരുമായി കേരളത്തിലേക്ക് വരുകയായിരുന്ന സ്വകാര്യ ബസിനു തീപിടിച്ചു വൻ അപകടം,ഉറങ്ങിക്കിടന്ന യാത്രക്കാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

ബെംഗളൂരു ;ബെംഗളൂരുവിൽ നിന്നും യാത്രക്കാരുമായി കേരളത്തിലേക്ക് വരുകയായിരുന്ന സ്വകാര്യ ബസിനു തീപിടിച്ചു.

പുലർച്ചെ ഒരു മണിയോടെ മൈസൂരുവിലെ മദ്ദൂരിലാണ് സംഭവം. ടയറിന്റെ ഭാഗത്തു നിന്നാണ് തീപടർന്നത്. ആളപായമില്ലെങ്കിലും യാത്രക്കാരുടെ ബാഗുകൾ ഉൾപ്പെടെ കത്തിനശിച്ചു.

 ബാഗിനകത്ത് പണവും വിലപിടിപ്പുള്ള രേഖകളും ഉണ്ടായിരുന്നതായി പല യാത്രക്കാരും പറഞ്ഞു. ടയറിന്റെ ഭാഗത്ത് നിന്നും പുക ഉയരുന്നത് കണ്ടതോടെ ബസ് നിർത്തുകയും ഉറക്കത്തിലായിരുന്ന യാത്രക്കാരെ വിളിച്ചുണർത്തി പുറത്തിറങ്ങാൻ ആവശ്യപ്പെടുകയുമായിരുന്നു.
ബസിന്റെ പകുതി ഭാഗവും കത്തിനശിച്ചു. പെരുവഴിയിലായ യാത്രക്കാരെ പിന്നാലെ വന്ന സ്വകാര്യ ബസുകളിൽ കയറ്റി നാട്ടിലേക്ക് അയക്കുകയായിരുന്നു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !