ബെംഗളൂരു: കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ ഉടന്‍ കോണ്‍ഗ്രസ് വിടുമെന്ന് പ്രവചിച്ച് ബിജെപി. മഹാരാഷ്ട്രയില്‍ ശിവസേനയെ പിളര്‍ത്തിയ ഏകനാഥ് ഷിന്‍ഡെയുമായാണ് ഡി.കെ. ശിവകുമാറിനെ ബിജെപി താരതമ്യപ്പെടുത്തിയത്.
ഷിന്‍ഡെയെ പോലെ നിരവധി കോണ്‍ഗ്രസുകാരുണ്ട്. ഡി.കെ ശിവകുമാര്‍ അവരിലൊരാളാകാം- കര്‍ണാടക പ്രതിപക്ഷനേതാവ് ആര്. അശോക ആരോപിച്ചു. ശിവകുമാര്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന പരോക്ഷ ആരോപണമാണ് അശോക ഉന്നയിച്ചത്.സംഘപരിവാര്‍ ബന്ധം ആരോപിക്കപ്പെടുന്ന ഇഷ ഫൗണ്ടേഷന്റെ മഹാശിവരാത്രി ആഘോഷത്തില്‍ പങ്കെടുത്തതിന് പിന്നാലെ കോണ്‍ഗ്രസിനുള്ളില്‍ ശിവകുമാറിനെതിരെ അതൃപ്തി ഉയര്‍ന്നിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത ആഘോഷത്തിലാണ് ശിവകുമാറും പങ്കെടുത്തത്.
അതിന് മുമ്പ് പ്രയാഗ്രാജില് നടന്ന മഹാകുംഭമേളയിലും ശിവകുമാര്‍ പങ്കെടുത്തു. ഇതിന് പിന്നാലെ പാര്‍ട്ടിയുമായി അകലുകയാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബിജെപിയുടെ ആരോപണം.
മഹാരാഷ്ട്രയില്‍ ഏക നാഥ് ഷിന്‍ഡെ കലാപക്കൊടി ഉയര്‍ത്തി ശിവസേനയെ പിളര്‍ത്തിയതിന് സമാനമായ സാഹചര്യം ഉടനെ കര്‍ണാടകയിലെ കോണ്‍ഗ്രസിലും നടക്കുമെന്നാണ് അശോകയുടെ പ്രവചനം.
എന്തായാലും അതെല്ലാം കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളാണ്. കുംഭമേളയില്‍ പോയതിനും ശിവരാത്രി ആഘോഷത്തിന് പോയതിനും കോണ്‍ഗ്രസ് അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടിയെടുക്കണോയെന്നത് കോണ്‍ഗ്രസാണ് തീരുമാനിക്കേണ്ടത്- അദ്ദേഹം പറഞ്ഞു.
അതേസമയം കോണ്‍ഗ്രസ് പിളര്‍ത്തുമെന്ന ആരോപണങ്ങള്‍ ഡി.കെ. ശിവകുമാര്‍ തള്ളിക്കളഞ്ഞു. ഇതെല്ലാം ബിജെപിയുടെ തന്ത്രങ്ങളാണ്. അടിയുറച്ച കോണ്‍ഗ്രസുകാരനാണെന്നും 2028ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വീണ്ടും വിജയിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധനാണെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.