കോട്ടയം: പാലായിൽ അമ്പലമുറ്റത്ത് ഉറങ്ങിക്കിടന്നിരുന്ന ഏഴ് വയസുകാരിയെ തട്ടി കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം.
വെള്ളിയാഴ്ച പുലർച്ചെ പാലാ പുലിയന്നൂരിൽ ക്ഷേത്രോത്സവത്തിനിടെ ആണ് സംഭവം നടന്നത്. ഉത്സവത്തിന് ശേഷം സമീപ പ്രദേശങ്ങളിൽ ഉള്ളവർ ക്ഷേത്ര പരിസരത്ത് തന്നെയായിരുന്നു കിടന്നുറങ്ങിയത്. രക്ഷിതാക്കൾക്കും സഹോദരനും ഒപ്പം കിടന്നിരുന്ന കുട്ടിയെ ആണ് തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചത്.അമ്പലത്തിൽ നിന്ന് നൂറ് മീറ്റർ അകലെയുള്ള ഒരു സ്ഥലത്ത് കൊണ്ടുപോയി കുട്ടിയെ പീഡിപ്പിക്കാൻ ആയിരുന്നു ശ്രമം. എന്നാൽ കുട്ടി ബഹളം വയ്ക്കാൻ തുടങ്ങിയതോടെ പ്രതി കുട്ടിയെ ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിൽ പോക്സോ വകുപ്പുകൾ ചുമത്തി പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചു വരികയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.