"വെയിൽസ് ഇൻ ഇന്ത്യ 2024" ആരോഗ്യ പ്രവർത്തകരെ വെയിൽസിലേക്ക് റിക്രൂട്ട് ചെയ്യും

വെയില്‍സ് (യുകെ) ആരോഗ്യ, സാമൂഹിക ക്ഷേമ വകുപ്പ് കാബിനറ്റ് സെക്രട്ടറി ജെറമി മൈൽസുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കൂടിക്കാഴ്ച്ച നടത്തി. വരുന്ന വർഷത്തിൽ കേരളത്തിൽ നിന്നും 200 ആരോഗ്യ പ്രവർത്തകരെ കൂടി വെയിൽസിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള സന്നദ്ധത ജെറമി മൈൽസ് അറിയിച്ചു. കേരളത്തോടുള്ള വെയിൽസിന്റെ സഹകരണത്തിന് നന്ദി രേഖപ്പെടുത്തി.

ഒരു വര്‍ഷത്തിനുളളില്‍ 350 ലധികം ആരോഗ്യപ്രവര്‍ത്തകരാണ് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലൂടെ വെയില്‍സിലെത്തിയത്. കേരളത്തിലെ ആരോഗ്യ പ്രവർത്തകർ വെയിൽസിന്റെ ആരോഗ്യ മേഖലയിൽ നടത്തുന്ന പ്രവർത്തനം നിസ്തുലമാണെന്ന് ജെറമി മൈൽസ് അറിയിച്ചു. ഇനിയും കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് വെയിൽസിൽ അവസരങ്ങൾ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മുമ്പ് വെയില്‍സ് സന്ദർശിച്ച വേളയിൽ കൂടുതൽ ആരോഗ്യപ്രവര്‍ത്തകരെ വെയിൽസിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനുളള ചർച്ച നടത്തിയിരുന്നു. തുടർന്ന് 2024 മാർച്ച് ഒന്നിന് ഇത് സംബന്ധിച്ച് വെയിൽസ് അധികൃതരുമായി കരാറിലേർപ്പെടുകയും ചെയ്തു.

"വെയിൽസ് ഇൻ ഇന്ത്യ 2024" വർഷത്തെ പ്രവർത്തനങ്ങളുടെ സമാപനചടങ്ങുകളുടെ ഭാഗമായിട്ടാണ് കാബിനറ്റ് സെക്രട്ടറി ജെറമി മൈൽസിന്റെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലെത്തിയത്. ഡിപ്ലോമാറ്റ് മിച്ച് തീക്കര്‍, ബ്രിട്ടീഷ് ഹൈകമ്മീഷൻ ഡെപ്യൂട്ടി മിഷൻ ഹെഡ് ജെയിംസ് ഗോർഡൻ പ്രൈവറ്റ് സെക്രട്ടറിമാരായ വില്യം തോമസ്, ജോനാഥന്‍ ബ്രൂംഫീല്‍ഡ്, സൗത്ത് ഇന്ത്യ കണ്‍ട്രി മാനേജര്‍ ബിന്‍സി ഈശോ, എന്‍.എച്ച്.എസ്. വര്‍ക്ക് ഫോഴ്സ് ഇയാന്‍ ഓവന്‍,നോർക്ക സെക്രട്ടറി ഡോ. കെ വാസുകി, നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത് കോളശേരി എന്നിവരും കൂടിക്കാഴ്ചയിൽ ഉണ്ടായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !