ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയിൽ ഐക്യമില്ലെന്ന റിപ്പോർട്ടുകൾ തള്ളി ഹൈക്കമാൻഡ്.
മീഡിയ തെറ്റായ ധാരണ നൽകുന്നതാണെന്ന് ഹൈക്കമാന്ഡ് ആരോപിച്ചു. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് സുധാകരനെ മാറ്റുന്നതടക്കമുള്ള വിഷയങ്ങൾ ഡൽഹി എഐസിസി ആസ്ഥാനത്ത് നടന്ന യോഗത്തിൽ ചർച്ചയായില്ല. ഐക്യത്തിൻ്റെ പ്രാധാന്യം വ്യക്തമാക്കുന്ന യോഗമാണ് നടന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു.
സമ്പൂർണ ഐക്യ ആഹ്വാനമാണ് നൽകിയത്. ജനവിരുദ്ധ സർക്കാരിനെ താഴെ ഇറക്കുക എന്നതാണ് ലക്ഷ്യം. എല്ലാ ആലോചനകളോടെയും മുന്നോട്ട് പോകുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.. അതിനിടെ കേരളം തട്ടിയെടുക്കുമെന്നും കൊച്ചു കേരളം യുഡിഎഫിൻ്റെ കൈയിൽ എത്തിക്കുമെന്നും കെ സുധാകരനും പ്രതികരിച്ചു.
ജനവിരുദ്ധ സർക്കാറിനെ താഴെയിറക്കുകയാണ് ലക്ഷ്യമെന്നും ഹൈക്കമാൻ്റിൻ്റെ കർഷക നിരീക്ഷണം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ഒരുക്കം ചർച്ചയാണെന്ന് കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയും പ്രതികരിച്ചു. ജനങ്ങളുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്.
വിവിധ പരിപാടികൾ വരും മാസങ്ങളിൽ നടക്കും. നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ തുടങ്ങിയ നേതാക്കൾ പങ്കെടുക്കുമെന്ന് ദീപ ദാസ് പറഞ്ഞു. തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് മുന്നോട്ടുപോകണമെന്ന് യോഗത്തിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പറഞ്ഞു. ജനങ്ങളുടെ കൂടെ നിൽക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.