എറണാകുളത്ത് സിപിഐ – സിപിഐഎം സംഘർഷം,സിപിഐ നേതാവിന് അതിക്രൂരമായി മർദ്ദനമേറ്റതായി റിപ്പോർട്ടുകൾ

എറണാകുളം; വൈപ്പിൻ മാലിപ്പുറത്ത് സിപിഐ – സിപിഐഎം സംഘർഷം. സിപിഐ എളങ്കുന്നപുഴ ലോക്കൽ കമ്മിറ്റി അംഗം ജിതേഷിന് പരുക്കേറ്റു.

സിപിഐഎം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ആക്രമണമെന്ന് പരാതി.മത്സ്യ സേവ സഹകരണ സംഘം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്. എന്നാൽ സിപിഐയുടെ ആരോപണം സിപിഐഎം നിഷേധിച്ചു.

അതേസമയം 24-ാം പാർടി കോൺഗ്രസിനുമുന്നോടിയായുള്ള സിപിഐ എം എറണാകുളം ജില്ലാ സമ്മേളനം സി എൻ മോഹനൻ സെക്രട്ടറിയായ 46 അംഗ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു. കമ്മിറ്റിയിൽ 11 പേർ പുതുമുഖങ്ങളാണ്. 46 അംഗ കമ്മറ്റിയിൽ ആറ് പേര് വനിതകളാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ കൂടി പങ്കെടുത്ത ജില്ലാ സമ്മേളനമാണ് മോഹനനെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തത്. വൈകീട്ട് നടക്കുന്ന പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘടനം ചെയ്യും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !