ഫ്യൂച്ചർ സ്റ്റാർസ് പഠന- വിനോദയാത്ര നടത്തി

മുണ്ടക്കയം : എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ മേൽനോട്ടത്തിലുള്ള വിദ്യാഭ്യാസ ഗുണമേന്മാ  പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എജുക്കേഷൻ പ്രോജക്റ്റിന്റെ നേതൃത്വത്തിൽ "എംഎൽ യോടൊപ്പം ഒരു ദിവസം" എന്ന പേരിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയോടൊപ്പം പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികൾക്കായി ഒരു സൗജന്യ പഠന-വിനോദയാത്ര നടത്തി.

ഗവി, വള്ളക്കടവ്  എന്നീ സ്ഥലങ്ങളിലേക്ക് നടത്തിയ വിനോദയാത്രയിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ  ഗവൺമെന്റ്, എയ്ഡഡ് ഹൈസ്കൂൾ - ഹയർസെക്കൻഡറി വിദ്യാലയങ്ങളിൽ നിന്നുമായി ഓരോ സ്കൂളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 2 കുട്ടികളെ വീതമാണ് പഠന വിനോദയാത്രയയിൽ ഉൾപ്പെടുത്തിയത്. മുണ്ടക്കയം, ഈരാറ്റുപേട്ട എന്നിവിടങ്ങളിൽ നിന്നും അതാത് പ്രദേശത്തെ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ 4 ബസ്സുകളിലായി യാത്രതിരിച്ച് നാല് ബസ്സും എരുമേലിയിൽ സന്ധിച്ച്  അവിടെനിന്ന് കോഴഞ്ചേരി സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഡോ. ജോർജ് കെ.അലക്സ് യാത്ര ഫ്ലാഗ് ഓഫ് ചെയ്ത് വിനോദയാത്ര സംഘം പുറപ്പെട്ടു.

 റിട്ട. കോളേജ് പ്രിൻസിപ്പൽ ഡോ. ആൻസി ജോസഫിന്റെ നേതൃത്വത്തിലുള്ള പ്രഗൽഭരായ അധ്യാപകരും, പേഴ്സണാലിറ്റി ട്രെയിനർമാരുമടങ്ങുന്ന ഒരു വിദഗ്ധ ടീമിന്റെ നേതൃത്വത്തിലാണ് ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നത്. ഈ എക്സിക്യൂട്ടീവ് അംഗങ്ങളും ഓരോ സ്കൂളിലെയും മെന്റർ ടീച്ചർമാരും ആണ് പഠന- വിനോദയാത്രയ്ക്ക് നേതൃത്വം നൽകിയത്. 4 ടൂറിസ്റ്റ് ബസ്സുകളിലായി  100 കുട്ടികളും, ഫ്യൂച്ചർ സ്റ്റാർസ് എക്സിക്യൂട്ടീവ് അംഗങ്ങളും, മെന്റർ ടീച്ചേഴ്സും ഉൾപ്പെടെയുള്ള അധ്യാപകരുമാണ് ഏകദിന പഠന-വിനോദയാത്രയിൽ പങ്കെടുത്തത്. 

ഗവി വനമേഖലയിലെ കാനന ഭംഗിയും, മൂഴിയാർ,പെരിയാർ തുടങ്ങിയ നദികളിൽ വൈദ്യുതി ഉല്പാദനത്തിനായി നിർമ്മിച്ചിട്ടുള്ള ഡാമുകളും, അനുബന്ധ വൈദ്യുത ഉൽപാദന സംവിധാനങ്ങളും, കൂടാതെ മലഞ്ചെരുവുകളും താഴ് വാരങ്ങളും, പുൽമേടുകളും, പാറക്കൂട്ടങ്ങളും, ചതുപ്പ് നിലങ്ങളും, നദികളും പുഴകളും അരുവികളും എല്ലാം അടങ്ങിയ പ്രകൃതിയുടെ ദൃശ്യവൈവിധ്യം ആവോളം ആസ്വദിച്ച യാത്രാസംഘം വള്ളക്കടവ് ഫോറസ്റ്റ് സ്റ്റേഷനടനുബന്ധിച്ചുള്ള ഔഷധ തോട്ടവും , സസ്യ ഉദ്യാനവും എല്ലാം സന്ദർശിക്കുകയും, പെരിയാർ ടൈഗർ റിസർവിന്റെ പ്രത്യേകതകളും, സാഹചര്യങ്ങളും, സവിശേഷതകളും എല്ലാം വിശദീകരിക്കുന്ന വീഡിയോ പ്രദർശനവും, സോഷ്യോളജിസ്റ്റ് അശ്വതി സുരേഷ് നയിച്ച പഠന ക്ലാസിലും എല്ലാം പങ്കെടുത്ത് വൈകുന്നേരത്തോടെ കൂടുതൽ പ്രകൃതിപരിജ്ഞാനവും വിനോദയാത്ര ആസ്വാദന സന്തോഷവും പങ്കുവെച്ചാണ് വിനോദയാത്ര സമാപിച്ചത്.

പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വിവിധ സാമൂഹ്യ പശ്ചാത്തലങ്ങളിൽ നിന്നുള്ള സ്കൂളുകളിലെ കുട്ടികളെ ഒരുമിപ്പിച്ച് യാത്ര കൊണ്ടുപോവുക വഴി  സാംസ്കാരിക വിനിമയവും , കുട്ടികളുടെ സാമൂഹിക അവബോധവും, വിശാലമായ കാഴ്ചപ്പാടുകളും ഉയർന്ന ചിന്തകളും ഒക്കെ പ്രോത്സാഹിപ്പിക്കുക കൂടി ലക്ഷ്യം വെച്ചിരുന്നതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.

ഫ്യൂച്ചർ സ്റ്റാർസ് ഡയറക്ടർ ഡോ. ആൻസി ജോസഫ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ഡോ. മാത്യു കണമല, പ്രൊഫ. ബിനോയ് സി. ജോർജ്,ആർ. ധർമ്മ കീർത്തി, പി പി എം നൗഷാദ്, ഖലീൽ മുഹമ്മദ്‌, നോബി ഡോമിനിക്, അഭിലാഷ് ജോസഫ്, എലിസബത്ത് തോമസ്,  പ്രിയ അഭിലാഷ്, ഫ്യൂച്ചർ സ്റ്റാർസ് മെന്റർ ടീച്ചർമാരായ സുനിൽ, രാജേഷ്, ദേവസ്യാച്ചൻ പുളിക്കൽ,  അനി സെബാസ്റ്റ്യൻ, പ്രതിഭ, ലിമ    കുരുവിള തുടങ്ങിയവർ പഠന-വിനോദയാത്രയ്ക്ക് നേതൃത്വം നൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !